പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കോഴിക്കോട് എൻഫോഴ്സ്മെന്റ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. കേസിൽ ഇത് രണ്ടാം തവണയാണ് കെ എം ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണ് ഷാജിയെ വിളിച്ചു വരുത്തിയതെന്ന് ഇഡി അധികൃതർ പറഞ്ഞു.
2014 ലെ യുഡിഎഫ് ഭരണകാലത്ത് കണ്ണൂര്‍ അഴീക്കോട് സ്കൂളിന് പ്ലസ്ടു കോഴ്സുകൾ അനുവദിച്ച് കിട്ടാൻ കെ എം ഷാജി എംഎൽഎ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് സംഘം ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്കൂളിന്റെ വരവ് ചെലവ് കണക്കുകൾ വിജിലൻസ് നേരത്തെ പരിശോധിച്ചിരുന്നു. മറ്റ് ചെലവുകൾ എന്ന രീതിയിൽ രേഖപ്പെടുത്തിയ 25 ലക്ഷം രൂപ കോഴ നൽകിയ പണമാകാമെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഷാജിയുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
English Summary: Plus Two bribery case: KM Shaji questioned again by ED
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.