21 May 2024, Tuesday

Related news

February 22, 2024
October 10, 2023
September 23, 2023
November 5, 2022
November 4, 2022
November 1, 2022
September 25, 2022
September 15, 2022
September 14, 2022
April 12, 2022

മുസ്ലീംലീഗില്‍ കുഞ്ഞാലിക്കുട്ടി-കെ എം ഷാജി പോര് മുറുകുന്നു

Janayugom Webdesk
തിരുവനന്തപുരം
September 15, 2022 12:29 pm

ഇടവേളക്ക് ശേഷം വീണ്ടും മുസ്ലീംലീഗില്‍ അഭിപ്രായ ഭിന്നതകള്‍ മറ നീക്കി പുറത്തു വരുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്. മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കേതിരേ കെ എം ഷാജിയാണ് രംഗത്തു വന്നിരിക്കുന്നത്.പ്രസംഗത്തിന്‍റെ പേരില്‍ ഷാജിക്കെതിരേ കുഞ്ഞാലിക്കുട്ടി വിഭാഗം നില്‍ക്കുന്നു.

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം കെഎം ഷാജി പ്രസംഗിക്കുന്നു എന്നാണ് പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ന്ന ഒരു ആക്ഷേപം. നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം നില്‍ക്കുന്നവര്‍ പറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു പറഞ്ഞു കേള്‍ക്കുന്നത്, ഡിപ്ലൊമാറ്റിക് റിലേഷന്‍ \എന്നാല്‍ മൗനം പാലിക്കലും പുകഴ്ത്തി പറഞ്ഞ് കാര്യം നേടലുമാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നാണ് ഷാജി പ്രസംഗത്തില്‍ ചോദിച്ചത്. നോ പറയേണ്ടിടത്ത് നോ പറയാന്‍ പറ്റണം. ഏതെങ്കിലും തുരങ്ക സൗഹൃദത്തിന്റെ പേരില്‍ ബലി കൊടുക്കേണ്ടി വന്നാല്‍ അതിന് ഭീരുത്വം, കൂട്ടിക്കൊടുപ്പ്, ഒറ്റുകൊടുക്കല്‍ എന്നാണ് പറയുകയെന്നും ഷാജി പറയുന്നു.പികെ കുഞ്ഞാലിക്കുട്ടി പലപ്പോഴും സൂചിപ്പിക്കുന്ന ഡിപ്ലൊമാറ്റിക് റിലേഷന്‍ സംബന്ധിച്ച് ഷാജി പ്രസംഗിച്ചതാണ് ചര്‍ച്ചയായത്.

കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടാണ് ഷാജി പ്രസംഗിച്ചത് എന്ന വ്യാഖാനവും നിലനില്‍ക്കുന്നു.പാര്‍ട്ടിയില്‍ അച്ചടക്ക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിക്കുകയും ചെയ്തു. ഒരു ചെയര്‍മാനും നാല് അംഗങ്ങളും ഉള്‍പ്പെടുന്നതാകും അച്ചടക്ക സമിതി. പാര്‍ട്ടി കാര്യങ്ങള്‍ ബന്ധപ്പെട്ട യോഗങ്ങളില്‍ പറയണം. പരസ്യമായി പറയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സലാം കൂട്ടിച്ചേര്‍ത്തു.അച്ചടക്ക സമിതി വരുന്നത് കെഎം ഷാജിയെ പോലുള്ളവരെ ലക്ഷ്യമിട്ടാണ് എന്ന അഭിപ്രായം ചില നേതാക്കള്‍ക്കുണ്ട്.

ആഴ്ചകള്‍ക്ക് മുമ്പ് ചെന്നൈയില്‍ നടന്ന ദേശീയ കമ്മിറ്റിയിലും ഷാജി എത്തിയിരുന്നില്ല. മുസ്ലിം ലീഗിന്റെ മെംബര്‍ഷിപ്പ് ക്യാമ്പയില്‍ ആരംഭിക്കാന്‍ പോകുകയാണ്. നവംബര്‍ ഒന്നിനാണ് തുടക്കമാകുക. പാര്‍ട്ടിയുടെ സ്ഥാപക ദിനമായ മാര്‍ച്ച് 10ന് പുതിയ ഭാരവാഹികള്‍ നിലവില്‍ വരും. ഇത് മുന്‍കൂട്ടി കണ്ടുള്ള നീക്കമാണ് ഇരുപക്ഷവും നടത്തുന്നതത്രെ. 

Eng­lish Summary:
The bat­tle between Kun­halikut­ty and KM Sha­ji is inten­si­fy­ing in the Mus­lim League

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.