22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 22, 2024
September 5, 2024
August 24, 2024
August 23, 2024
August 7, 2024
June 21, 2024
June 2, 2024
April 7, 2024
March 12, 2024
March 10, 2024

പ്ലസ്ടു മോഡൽ ചോദ്യപ്പേപ്പർ ചോര്‍ന്ന സംഭവം; അന്വേഷണം നടക്കുകയാണെന്ന് മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 28, 2024 6:17 pm

വടകര മേഖലയില്‍ പ്ലസ് ടു മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഗൗരവമായാണ് കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സൂചന മാത്രമാണുള്ളത്. പ്രിന്‍സിപ്പല്‍ അറിയാതെ ചോദ്യപേപ്പര്‍ പുറത്തുപോകില്ല, ഈ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ പൊതുപരീക്ഷയ്ക്ക് മറ്റ് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വടകരയിലെ ഒന്നിലേറെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇം​ഗ്ലീഷ് പരീക്ഷ ​ദിവസം രാവിലെ ചോദ്യപേപ്പര്‍ വാട്സ്ആപ്പില്‍ ലഭിച്ചത്. ഇതുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും അന്വേഷണം നടക്കുകയാണ്.
മാര്‍ച്ച് 14-ാം തീയതി വരെയുള്ള ചോദ്യപേപ്പറാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. രണ്ടുഘട്ടമായി ചോദ്യപേപ്പര്‍ നല്‍കുന്നതില്‍ ബുദ്ധിമുണ്ടാവില്ലെന്നും പലവര്‍ഷങ്ങളിലും ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. ഇതില്‍ യാതൊരുതലത്തിലും അധികചെലവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Plus two mod­el ques­tion paper leaked
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.