26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 17, 2024
December 17, 2024
December 7, 2024
November 30, 2024
November 18, 2024
October 22, 2024
April 29, 2024
March 15, 2024
March 13, 2024

ആലപ്പുഴയില്‍ വിദ്യാർത്ഥിനി കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ

Janayugom Webdesk
ആലപ്പുഴ
October 16, 2023 3:10 pm

ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാർത്ഥിനി കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ. ബുധനൂർ ഉളുന്തിയിലെ കോൺവെന്റിലാണ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) ആണ് മരിച്ചത്. കന്യാസ്ത്രീ മഠത്തിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ്.

ഉളുന്തിയിൽ പ്രവർത്തിക്കുന്ന സെന്റ് ആൻസ് കോൺവെന്റിൽ ആണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മരണ കാരണം വ്യക്തമല്ല.

Eng­lish Sum­ma­ry: Plus Two stu­dent hanged her­self in Alappuzha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.