27 December 2024, Friday
KSFE Galaxy Chits Banner 2

മാറുന്ന ലോകത്ത് പുത്തൻ കണ്ടുപിടുത്തങ്ങളുമായി പി എൻ സംഗീത്

Janayugom Webdesk
കോഴിക്കോട്
September 13, 2022 6:42 pm

മാറുന്ന ലോകത്ത് ഉപകാരപ്രദമായ പുത്തൻ കണ്ടുപിടുത്തങ്ങളുമായി പുതിയങ്ങാടി എടക്കാട് സ്വദേശി പി എൻ സംഗീത്. കുറഞ്ഞ ചെലവിൽ നിർമ്മിച്ച എയർ പ്യൂരിഫയറാണ് സംഗീത് പുതുതായി ഒരുക്കിയത്. ഒരു എയർഫിൽട്ടറും ഒരു എക്സ്ഹോസ്റ്റ് ഫാനും ഉപയോഗിച്ചാണ് നിർമാണം. അടച്ചിട്ട മുറികളിലെ പൊടികൾ നീക്കം ചെയ്യാൻ ഇത് ഉപയോഗപ്പെടുത്താമെന്ന് സംഗീത് പറയുന്നു. എ സി മുറികളിലെയും കാറിനുള്ളിലെയും പൊടികൾ വലിച്ചെടുക്കാനും ഇത് സഹായിക്കും. വെറും രണ്ടായിരം രൂപ ചെലവിൽ രണ്ട് ദിവസം കൊണ്ടാണ് എയർ പ്യൂരിഫയർ നിർമ്മിച്ചത്. വലിയ കമ്പനികൾ പുറത്തിറക്കുന്ന ഇത്തരം ഉത്പന്നങ്ങൾക്ക് വിപണിയിൽ 28000 മുതൽ 30000 രൂപ വില വരുന്നുണ്ട്. എന്നാൽ താനുണ്ടാക്കിയ ഉത്പന്നം സാധാരണക്കാർക്ക് വീട്ടിൽ തന്നെ നിർമ്മിച്ച് ഉപയോഗിക്കാമെന്ന് സംഗീത് വ്യക്തമാക്കുന്നു.

2016 ൽ സ്ലീപ് ഡിറ്റക്ടർ ഹെൽമെറ്റിലൂടെയായിരുന്നു സംഗീതിന്റെ ആദ്യ പരീക്ഷണം. 2017ൽ ദൂരെ യാത്രയ്ക്ക് പോകുന്ന യാത്രക്കാർക്ക് വളരെ ഉപയോഗപ്രദമായ മസാജിംഗ് ജാക്കറ്റുകൾ ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ചത് സംഗീതാണ്. മൾട്ടി യൂസ് കിച്ചൻ ഹെല്പർ, ആന്റി ആക്സിഡന്റ് ലൈഫ് സേവർ, ആക്സിഡന്റ് സെൻസിംഗ് അലാറം എന്നിവയും സംഗീത് നിർമിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ എന്തെങ്കിലും വ്യത്യസ്ഥമായി ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് സുധീർ‑ലത ദമ്പതികളുടെ മകനായ സംഗീതിനെ നയിച്ചത്. പരീക്ഷണങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാവുന്നതിനാൽ ആരുടെയെങ്കിലും പിന്തുണയില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണെന്ന് സംഗീത് പറയുന്നു.

ഇംഗ്ലീഷിൽ ബിരുദവും ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗും കഴിഞ്ഞ സംഗീത് ഇപ്പോൾ എ എസ് എം മാർക്കറ്റിംഗിൽ ജോലി ചെയ്യുകയാണ്. കിട്ടുന്ന ശമ്പളത്തിൽ നിന്നാണ് നിര്മ‍്മാണത്തിനാവശ്യമായ സാധനങ്ങൾ വാങ്ങുന്നത്. നിരവധി ആശയങ്ങൾ മനസ്സിലുള്ള സംഗീത് തന്നെ സഹായിക്കാനായി ഏതെങ്കിലും കമ്പനികൾ വരുമെന്ന പ്രതീക്ഷയിലാണ്.

Eng­lish Sum­ma­ry: PN Sangeeth with new inven­tions in a chang­ing world
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.