21 May 2024, Tuesday

Related news

May 14, 2024
May 7, 2024
May 3, 2024
May 3, 2024
April 21, 2024
April 20, 2024
April 20, 2024
April 20, 2024
April 19, 2024
April 18, 2024

പോക്കറ്റടി പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
December 21, 2023 10:28 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യവസായി ഗൗതം അഡാനിയും പോക്കറ്റടിക്കാരണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എട്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. 

രാഹുലിന്റെ പരാമര്‍ശം നല്ല ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടേണ്ട വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കോടതി താല്പര്യപ്പെടുന്നില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മിനി പുഷ്‌കര്‍ണ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബിജെപി നല്‍കിയ ഹര്‍ജി പരിഗണിച്ചത്.
വിഷയത്തില്‍ നവംബര്‍ 23ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, മറുപടി നല്‍കാന്‍ രാഹുല്‍ തയ്യാറായില്ല. 

Eng­lish Sum­ma­ry: Pock­et remark: Del­hi High Court to take action against Rahul Gandhi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.