3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 24, 2026

പോക്‌സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം

Janayugom Webdesk
കൊച്ചി
March 27, 2025 3:47 pm

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം. സുപ്രീം കോടതിയാണ് ജയചന്ദ്രന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 25000 രൂപയുടെ വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. നാലു വയസ്സുകാരിയെ പീഡിപ്പിച്ച പരാതിയില്‍ കോഴിക്കോട് കസബ പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കേരള ഹൈക്കോടതി നടന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.

വിളിച്ചാല്‍ ഹാജരാകണമെന്നും ജയചന്ദ്രന് കോടതി നിര്‍ദേശം നല്‍കി. ഉപാധികൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണഘട്ടത്തിൽ ആയതിനാൽ മറ്റ് നിരീക്ഷണങ്ങൾ നടത്തുന്നില്ലെന്നും കോടതി അറിയിച്ചു. കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെന്ന് കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകൻ വ്യക്തമാക്കി.
കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും കൂട്ടിക്കല്‍ ജയചന്ദ്രന് നിര്‍ദ്ദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.