മുസ്‌ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹത്തിലെ കക്ഷികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്സോ കുറ്റം നിലനിൽക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
തിരുവല്ല സ്വദേശിയായ മുസ്‌ലിം യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയ കേസിലാണ് കോടതി ഉത്തരവ്. ആശുപത്രിയിലെ ഡോക്ടർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് ബലാത്സംഗം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തത്. തുടർന്ന് മുസ്‌ലിം വ്യക്തിനിയമപ്രകാരം പെൺകുട്ടിയെ താൻ വിവാഹം ചെയ്തതാണെന്ന് അവകാശപ്പെട്ടാണ് പ്രതി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുക എന്നതാണ് പോക്സോ നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യമെന്നും അതിനാൽ വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് നിയമ നിർമ്മാതാക്കൾ വിഭാവനം ചെയ്യുന്നതെന്നും സുപ്രധാന ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
English Summary: POCSO valid even if married under Muslim Personal Law: HC
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.