19 January 2026, Monday

Related news

January 16, 2026
January 12, 2026
January 6, 2026
January 6, 2026
November 15, 2025
November 15, 2025
August 9, 2025
August 8, 2025
August 2, 2025
June 29, 2025

മലപ്പുറത്ത് പതിനാലുകാരി പ്രസവിച്ചു, കുഞ്ഞിനെ വേണമെന്നാവശ്യവുമായി അതിജീവിത

Janayugom Webdesk
മലപ്പുറം
April 8, 2023 12:45 pm

മലപ്പുറത്ത് പതിനാലുകാരിയായ പോക്സോ അതിജീവിതയുടെ കുഞ്ഞിനെ വേര്‍പിരിച്ചതായി പരാതി. അതിജീവിത മലപ്പുറം മഞ്ചേരിയിലെ ഷെല്‍ട്ടര്‍ ഹോമിലാണ് കഴിയുന്നത്. കുട്ടി പോക്സോ കേസില്‍ ഇരയായാണന്ന വിവരം പുറത്തറിഞ്ഞതോടെ 2022 നവംബറിലാണ് അമ്മയേയും കുഞ്ഞിനേയും മഞ്ചേരിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ അതിജീവിതയേയും കുഞ്ഞിനേയും സംരക്ഷിക്കാന്‍ തയാറാണന്നും വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ട് പിതൃസഹോദരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുവിനൊപ്പം പോകാൻ അനുവദിച്ചെങ്കിലും കുഞ്ഞിനെ നല്‍കിയില്ല. കുട്ടി സിഡബ്ലിയുസിയുടെ സംരക്ഷണയില്‍ തുടരുമെന്നും അറിയിച്ചു. എന്നാല്‍ തന്റെ കുട്ടിയെ തനിക്കൊപ്പം അയക്കണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.

അഞ്ചാം ക്ലാസില്‍ വരെ മാത്രം സ്കൂളില്‍ പോയിട്ടുളള തനിക്ക് വായിക്കാനും എഴുതാനും അറിയില്ലെന്നും. പ്രായപൂര്‍ത്തിയാകും വരെ കുട്ടിയെ കൂടാതെ തനിച്ചു താമസിക്കാന്‍ തയാറാണന്ന് എഴുതി വാങ്ങിയതായും പെണ്‍കുട്ടി പറയുന്നു.

Eng­lish Sum­ma­ry: POCSO vic­tim files com­plaint demand­ing return of child
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.