കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കുളനട പ്രീമിയം കഫെ ഹാളിൽ നടക്കുന്ന സാഹിത്യ ക്യാമ്പ് വിതയിൽ സാഹിത്യലോകത്ത് പുതുവിത്തുകൾ വിതയ്‌ക്കുകയാണ് വനിതകൾ. കുടുംബശ്രീ വനിതകൾക്ക് അവരുടെ സർഗശേഷി വളർത്താനും സാഹിത്യമേഖലയിൽ നൂതന ആശയങ്ങളും അറിവും നൽകുന്നതും ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തുന്നത്. കലാസാഹിത്യ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി പരിചയപ്പെടാനും ആശയങ്ങൾ പങ്കുവയ്‌ക്കാനും സംവദിക്കാനും വിത വേദിയാകും.
ആദ്യദിനം കുടുംബശ്രീ അംഗങ്ങളുടെ സ്വന്തം രചനകളുടെ വിലയിരുത്തുകളായിരുന്നു. ഗദ്യ, പദ്യ, നാടക സാഹിത്യം കുടുംബശ്രീ അംഗങ്ങൾക്ക് അധ്യാപികയും സംസ്കാരിക പ്രവർത്തകയുമായ റാണി ആർ നായർ പരിചയപ്പെടുത്തി. റാന്നി സെന്റ് തോമസ് കോളേജ് മലയാള വിഭാഗം കോളേജ് അധ്യാപകൻ ഫാ. മാത്യൂസ് വാഴക്കുന്നം, അധ്യാപികയും സാംസ്കാരിക പ്രവർത്തകനുമായ റാണി ആർ നായർ, നിരൂപകയും പ്രഭാഷകയുമായ ബിനു ജി തമ്പി, ചെറുകഥാകൃത്ത് സുജാത കെ പിള്ള (പെണ്ണ് പൂക്കുന്നിടം), ഗ്രന്ഥകാരിയും കവിയത്രിയും നിത്യ ചൈതന്യയതിയുടെ ശിഷ്യയുമായ സുഗത പ്രമോദ്, യുവകവി കാശിനാഥൻ, എഴുത്തുകാരായ പി ശ്രീലേഖ, ജ്യോതി വർമ്മ എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.