22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 11, 2024
November 1, 2023
February 4, 2023
December 6, 2022
June 17, 2022
April 11, 2022
April 5, 2022
February 25, 2022

തമ്പാനൂര് ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നയാള്‍ കസ്റ്റഡിയില്‍

Janayugom Webdesk
തിരുവനന്തപുരം
February 25, 2022 2:49 pm

തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതി കസ്റ്റഡിയില്‍. നെടുമങ്ങാട് നിന്നാണ് പ്രതി പിടിയിലായത്. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം.

ബൈക്കിലെത്തിയ അക്രമി രാവിലെ 8:30 ഓടെയാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി നെടുമങ്ങാട് നിന്ന് പിടിയിലായത്. കൊലപാതകത്തിനുപയോഗിച്ച കത്തിയും രക്ഷപെടാന്‍ ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. നെടുമങ്ങാട് പൊലീസും തമ്പാനൂര്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

കൊലപാതകത്തിന്റെ കാരണം കൂടുതല്‍ ചോദ്യം ചെയ്യലില്‍ മാത്രമേ വ്യക്തമാകു. നിലവില്‍ പ്രതിയെ തമ്പാനൂരില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട അയ്യപ്പന്‍ തമിഴ്‌നാട്ടില്‍ ഒരു കേസില്‍ പ്രതിയായിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്.

eng­lish sum­ma­ry; police cus­tody  for hack­ing hotel employee

you may also like this video;

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.