ജാർഖണ്ഡിൽ 19,086 ഏക്കർ അനധികൃത പോപ്പി കൃഷി പൊലീസ് നശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കൃഷി ചെയ്‌ത 190പേരെ അറസ്റ്റു ചെയ്‌തു. ജനുവരി മുതൽ സംസ്ഥാനത്തുടനീളം അനധികൃത പോപ്പി കൃഷിക്കെതിരെ വിപുലമായ ഒരു ഓപ്പറേഷൻ നടന്നുവരികയാണ്. വെള്ളിയാഴ്ച ചീഫ് സെക്രട്ടറിക്ക് മുന്നിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 19,086 ഏക്കർ ഭൂമിയിൽ അനധികൃത പോപ്പി കൃഷി നശിപ്പിച്ചു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് നാലിരട്ടി കൂടുതലാണ്. അനധികൃത പോപ്പി കൃഷിയുമായി ബന്ധപ്പെട്ട് ഇതുവരെ 283 കേസുകൾ രജിസ്റ്റർ ചെയ്തതിട്ടുണ്ട്. പോപ്പി കൃഷി 100 ശതമാനം നശിപ്പിച്ചുവെന്ന് ഉറപ്പാക്കാനും മാർച്ച് 15 വരെ പ്രവർത്തനം തുടരാനും ജാർഖണ്ഡ് ചീഫ് സെക്രട്ടറി അൽക്ക തിവാരി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.