6 February 2026, Friday

Related news

February 6, 2026
February 6, 2026
February 6, 2026
January 31, 2026
January 24, 2026
January 16, 2026
January 15, 2026
January 7, 2026
January 4, 2026
January 2, 2026

ബൈക്ക് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ വിനയായി; അപകടകരമായി വാഹനമോടിച്ച പൊലീസ് ഡ്രൈവർക്ക് സസ്പെൻഷൻ

Janayugom Webdesk
ആലപ്പുഴ
February 6, 2026 8:57 pm

ആലപ്പുഴ മാവേലിക്കരയിൽ പൊലീസ് ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ച ഡ്രൈവ‍ർക്ക് സസ്പെൻഷൻ. മാന്നാ‍ർ പൊലീസ് സ്റ്റേഷനിലെ സ്വരാജിനെതിരെയാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത്തിന് പിന്നാലെയാണ് നടപടി. കായംകുളം-ചെട്ടികുളങ്ങര റോഡിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസ് വാഹനം അപകടകരമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രക്കാരായ യുവാക്കളാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് വാഹനം റോഡരികിൽ നിർത്തിയിട്ടു. വാഹനത്തിനുള്ളിൽ ഛർദ്ദിച്ചതായും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. 

സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി മാന്നാ‍ർ എസ് എച്ച് ഓയോട് വിശദീകരണം തേടി. വകുപ്പ്തല അന്വേഷണവും നടന്നു. സ്വരാജ് മദ്യപിച്ചിരുന്നതായി ആരോപണം ഉയ‍ർന്നെങ്കിലും സംഭവദിവസം വൈദ്യപരിശോധന നടത്തിയിരുന്നില്ല. അപകടകരമായാണ് വാഹനം ഓടിച്ചതെന്നും മദ്യപിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് മാന്നാ‍ർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിപിഒ സ്വരാജിനെ സസ്‌പെന്റ് ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.