മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. ചേലക്കര പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപിന്റെ പരാതിയിലാണ് പൊലീസ് നടപടി. ചേലക്കരയിലെ ബിജെപി ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശത്തിനെതിരെയായിരുന്നു പരാതി. പരാതിക്കാരനായ വി ആര്‍ അനൂപിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും.
ഞായറാഴ്ച മാത്രം സുരേഷ് ഗോപിക്കെതിരെ രണ്ടുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ, പൂരനഗരയില്‍ ആംബുലന്‍സില്‍ വന്നതിന് സിപിഐ നേതാവിന്റെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ആംബുലന്‍സ് യാത്രയില്‍ അഭിഭാഷകന്റെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.