22 December 2024, Sunday
KSFE Galaxy Chits Banner 2

ഉത്തരകൊറിയയില്‍ ലെതര്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ പൊലീസ് പിടിക്കും; സ്റ്റൈല്‍ കോപ്പി കുറ്റകരമാക്കി കിം…

Janayugom Webdesk
പ്യോങ്‌യാങ്
November 25, 2021 6:14 pm

ലെതര്‍ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയ. പൊതുനിരത്തുകളില്‍ ലെതര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്താനും രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലെതര്‍ കോട്ടുകള്‍ക്കാണ് കിം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ വസ്ത്രധാരണ രീതി ജനങ്ങള്‍ അനുകരിക്കാതിരിക്കുന്നതിനാണ് ഇത്തരം ഒരു വിലക്ക് ജോങ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2019 മുതല്‍ കിം ഇത്തരം ഒരു രീതിയിലാണ് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. പിന്നീട് അധികാരത്തിന്റെ അടയാളമായി ഈ വസ്ത്രം മാറുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ ആധികാരികത ഉറപ്പ് വരുത്തുന്നതിന്റെയും ഭരണത്തിന്റെയും അടയാളമായി കൊറിയന്‍സ്വദേശികള്‍ കോട്ടിനെ വിലയിരുത്താനും തുടങ്ങി. ഇത് രാജ്യത്ത് ലെതര്‍ ഉദ്പാദനും പിന്നാലെ ലെതര്‍ കടത്തിനുവരെയും കാരണമായി. ഇതിനെത്തുടര്‍ന്ന് ഒടുവില്‍ ലെതര്‍ കോട്ട് ഉപയോഗത്തിന് കിം വിലക്കും ഏര്‍പ്പെടുത്തി. നിലവിലെ കോട്ട് നിരോധനത്തില്‍ യുവാക്കള്‍ പ്രതിഷേധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കിമ്മിന്റെ വസത്രധാരണരീതി അനുകരിക്കുന്നവര്‍ക്കാണ് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Eng­lish Sum­ma­ry: Police in North Korea arrest any­one wear­ing leather clothing
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.