22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 15, 2024
December 11, 2024
December 4, 2024
November 28, 2024
November 22, 2024
November 17, 2024
November 15, 2024
November 10, 2024
November 7, 2024

ബോളിവുഡ് താരം തമ്മന്ന ഭാട്ടിയക്കെതിരെ പൊലീസ് അന്വേഷണം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍

Janayugom Webdesk
മുംബൈ
April 25, 2024 11:15 am

മുബൈ: ബോളിവുഡം താരം തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്ര സൈബ‌‌‍ർ സെൽ നോട്ടീസ്. ഒരാഴ്ച്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നി‍ർദേശം. ഫെയര്‍ പ്ലേ ആപ്പ് വഴി നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തെന്ന കേസിലാണ് നടപടി. തമന്ന ഫെയർ പ്ലേ ആപ്പിനായി പ്രചാരണം നടത്തിയെന്നാണ് ആരോപണം.ഐപിഎൽ സംപ്രേഷണാവകാശമുളള വയകോം നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഫെയർ പ്ലേ ആപ്പ് വഴി ഐപിഎൽ സംപ്രേഷണം ചെയ്തത് മൂലം വയകോമിന് 100 കോടി നഷ്ടമുണ്ടായി എന്നാണ് പരാതി. കേസിൽ ബോളിവുഡ് താരങ്ങളായ ജാക്വിലിൻ ഫെർണാണ്ടസ്, സഞ്ജയ് ദത്ത് എന്നിവ‍രുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.