13 January 2026, Tuesday

Related news

November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025
September 28, 2025
September 27, 2025

യുവതിയെ ബലാ ത്സംഗത്തിനിരയാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍: സംഭവം യുപിയില്‍

Janayugom Webdesk
പിലിഭിത് (യുപി)
November 29, 2023 3:32 pm

ഉത്തര്‍പ്രദേശില്‍ യുവതിയെ പൊലീസുകാരന്‍ ബലാ ത്സംഗത്തിനിരയാതക്കി. ബന്ധുകൂടിയായ 26 കാരിയായ യുവതിയെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തത്. കേസിൽ പ്രവിശ്യാ ആംഡ് കോൺസ്റ്റബുലറി (പിഎസി) ജവാനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വീട്ടിൽ തനിച്ചായിരുന്നപ്പോൾ ബന്ധുവായ പിഎസി ജവാൻ ആനന്ദ് കുമാർ വീട്ടില്‍ അതിക്രമിച്ചുകയറി ബലാ ത്സംഗം ചെയ്‌തെന്ന് യുവതി നല്‍കിയ പരാതിയിൽ പറയുന്നു. അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ മറ്റ് പൊലീസുകാര്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബഹ്റൈച്ചിൽ പിഎസി ഉദ്യോഗസ്ഥനായ ആനന്ദിനെതിരെ ബലാ ത്സംഗത്തിന് കേസെടുത്തതായി സുൻഗർഹി എസ്എച്ച്ഒ സഞ്ജീവ് ശുക്ല പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Police offi­cer arrest­ed for r aping young woman: inci­dent in UP

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.