22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

ഭാര്യയെയും മകനെയും കൊന്ന് പൊലീസ് ഉദ്യോഗസ്ഥന്‍; സംഭവത്തിന് ദൃക്സാക്ഷിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

Janayugom Webdesk
ഗുരുദാസ്പൂര്‍
April 5, 2023 7:35 pm

ഭാര്യയെയും മകനെയും കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍. പഞ്ചാബിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഭൂപീന്ദര്‍ സിംഗാണ് ഭാര്യയെയും മകനെയും തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ വീട്ടില്‍ നിന്ന് റിവോള്‍വറുമായി ഇറങ്ങിപ്പോകുന്നതിന്റെ വീഡിയോ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഭുംബ്ലി ഗ്രാമത്തില്‍ വച്ച് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. ഭാര്യ ബല്‍ജിത് കൗറിനെയും മകന്‍ ലവ്പ്രീത് സിംഗിനെയും കൊലപ്പെടുത്തിയശേഷം വളര്‍ത്തുനായയെ ഓടിച്ചുവെന്നു പൊലീസ് കൂട്ടിചേര്‍ത്തു.

കൊലപാതകം നേരിട്ട് കണ്ട പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അതേസമയം പിന്നീട് നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതക കാരണം അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Police offi­cer killed his wife and son; The girl who wit­nessed the inci­dent was abducted

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.