12 December 2025, Friday

Related news

September 15, 2025
May 15, 2025
January 11, 2024
December 25, 2023
October 31, 2023
October 13, 2023
October 5, 2023
September 26, 2023
September 20, 2023
September 4, 2023

മണിപ്പൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു ; കുക്കി സംഘടനയെ നിരോധിച്ചു

Janayugom Webdesk
ഇംഫാല്‍
October 31, 2023 11:27 pm

മണിപ്പൂര്‍-മ്യാൻമര്‍ അതിര്‍ത്തിയില്‍ അജ്ഞാതന്റെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൊറേ ടൗണില്‍ ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. മൊറേയില്‍ പുതുതായി നിര്‍മ്മിച്ച ഹെലിപാഡില്‍ പരിശോധന നടത്തവെയാണ് സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ ചിങ്താം ആനന്ദിന് വെടിയേറ്റത്. ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആനന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ആക്രമിക്കുന്നതിനായി വാടക കൊലയാളിയെ ഉപയോഗിച്ചതായും കുക്കി സംഘടനകളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല.
മൊറേയില്‍ നിന്ന് പൊലീസിനെ പിൻവലിക്കണമെന്ന് ഗോത്ര സംഘടനകള്‍ ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവം. വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു.
കുക്കി അനുകൂല സംഘടനയായ വേള്‍ഡ് കുക്കി-സോ ഇന്റലക്ച്വല്‍ കൗണ്‍സിലിനെ സര്‍ക്കാര്‍ നിരോധിച്ചു. കഴിഞ്ഞ മേയ് മാസത്തില്‍ ആരംഭിച്ച കുക്കി-മെയ്തി വര്‍ഗീയ സംഘട്ടനങ്ങളില്‍ ഇതുവരെ 200ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. 

Eng­lish Sum­ma­ry: Police offi­cer shot dead in Manipur; Cook­ie orga­ni­za­tion banned

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.