
സിനിമാ നടനും സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് എസ്ഐയുമായ പി ശിവദാസനെതിരെ പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. വെള്ളിയാഴ്ച രാത്രി 10.45ന് കീഴലൂർ എടയന്നൂരിലാണ് സംഭവം. കീഴമട്ടന്നൂർ ഭാഗത്തേക്കു പോകുകയായിരുന്ന ശിവദാസന്റെ കാർ കലുങ്കിൽ ഇടിച്ചശേഷം പുറകിലേക്ക് വന്ന് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇടി കിട്ടിയ വാഹനത്തിന്റെ ഡ്രൈവർ പരിശോധിച്ചപ്പോഴാണ് ശിവദാസൻ മദ്യപിച്ചതായി കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ശിവദാസൻ ശ്രദ്ധേയനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.