ദക്ഷിണ കൊറിയൻ നടി കിം സെയ് റോണിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.24 വയസ് ആയിരുന്നു . കിമ്മിനെ കാണാനെത്തിയ സുഹൃത്താണ് വീട്ടിൽ മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മറ്റ് അസ്വാഭാവികതളൊന്നുമില്ലെന്നും ബലപ്രയോഗത്തിന്റെയോ ലക്ഷണങ്ങളില്ലെന്നും പൊലീസ് പറഞ്ഞു. മരണകാരണം അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ബാലതാരമായി സിനിമയിലെത്തിയ കിം ഏറെ ശ്രദ്ധിക്കപ്പെട്ട യുവനടിയാണ്. എ ബ്രാൻഡ് ന്യൂ ലൈഫ്, ദ മാൻ ഫ്രം നൗവെയർ, ദ നെയ്ബർ, എ ഗേൾ അറ്റ് മൈ ഡോർ, മിറർ ഓഫ് വിച്ച് എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളും സീരീസുകളുമാണ്. 2022ൽ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് കിമ്മിനെതിരെ കേസ് എടുത്തിരുന്നു. ശേഷം പൊതുപരിപാടികളിൽ നിന്നും അഭിനയത്തിൽ നിന്നുമല്ലാം വിട്ടുനിൽക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.