17 December 2025, Wednesday

Related news

November 15, 2025
November 15, 2025
August 9, 2025
August 8, 2025
August 2, 2025
June 29, 2025
June 24, 2025
June 4, 2025
May 30, 2025
May 11, 2025

പോക്സോ കേസില്‍ പൊലീസു‌കാരന്‍ പിടിയില്‍

Janayugom Webdesk
വെള്ളറട
June 24, 2023 11:43 pm

പോക്സോ കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വയറുവേദനയുമായി ആശുപത്രിയിലെത്തിയ 13 കാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതിയും പെണ്‍കുട്ടിയുടെ അകന്നബന്ധുവുമായ മാരായമുട്ടം സ്വദേശി മറയൂര്‍ സ്റ്റേഷനിലെ സിപിഒ ദിലീപ്(43 ) ആണ് അറസ്റ്റിലായത്. 

ഭാര്യയും കുട്ടികളുമുള്ള പ്രതി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവം പുറത്തായതോടെ പ്രതി ജോലിചെയ്യുന്ന പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് ആര്യങ്കോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇക്കാര്യം പെണ്‍കുട്ടി രഹസ്യമാക്കി വച്ചത്. ബന്ധുത്വം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്.
കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈ­ന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പെണ്‍കുട്ടിയോട് ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുകയായിരുന്നു.

Eng­lish Sum­ma­ry: Police­man arrest­ed in POCSO case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.