
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ അറസ്റ്റില്‍. മട്ടാഞ്ചേരി ചക്കരയിടുക്ക് ഭാഗത്ത് CC 3/820 വീട്ടിൽ അൻസിൽ ഷാ (27), മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ 6/670 അസ്രാജ് ബിൽഡിങ്ങിൽ ഷിനാസ് (28) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ച് പരിശോധനക്കായി എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെയായിരുന്നു അക്രമം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മട്ടാഞ്ചേരി വില്ലേജ് പുതിയ റോഡ് ജംഗ്ഷനിലെ ബാലൻ ചേട്ടന്റെ ചായക്കട എന്ന ഹോട്ടലിന്റെ മുൻവശത്തായിരുന്നു സംഭവമുണ്ടായത്. മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി എത്തിയതായിരുന്നു എസ്ഐ ജിമ്മി ജോസും സിപിഒമാരായ വിനീഷും വിഎസ് സുനിലും. മൂവരും കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ ഡാൻസാഫ് ll വിങ്ങിലെ ഉദ്യോഗസ്ഥരാണ്. ഈ സമയത്താണ് അൻസിൽ ഷായും ഷിനാസും സ്‌കൂട്ടറിൽ ഇവിടേക്ക് വന്നത്. പൊലീസുകാരോട് ഇരുവരു അസഭ്യ വാക്കുകൾ പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൈയ്യേറ്റം ചെയ്തെന്നുമാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നും കുറ്റമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.