ലോകമെമ്പാടും തുള്ളിമരുന്ന് പോളിയോ വാക്സിന്റെ (ഒപിവി) ഉപയോഗം നിര്‍ത്തലാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസിന് ഇന്ത്യൻ പീഡിയാട്രിക് വൈറോളജിസ്റ്റ് ടി ജേക്കബ് ജോണ്‍ കത്തയച്ചു. തുള്ളിമരുന്ന് വാക്സിന്‍ ഉപയോഗം പാടെ ഉപേക്ഷിച്ച് കുത്തിവയ്പിലേക്ക് (ഐപിവി) മാറാൻ സംഘടന പുതിയ നയം പ്രഖ്യാപിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
1988 ലാണ് പോളിയോ നിർമ്മാർജനം ചെയ്യാന്‍ തുള്ളിമരുന്ന് വാക്സിന്‍ ഡബ്ല്യുഎച്ച്ഒ അവതരിപ്പിച്ചത്. എന്നാല്‍ തുള്ളിമരുന്ന് എടുത്ത കുട്ടികളില്‍ ചിലര്‍ക്ക് വാക്സിനില്‍ നിന്നും രോഗമുണ്ടാകുന്ന അപൂര്‍വ അവസ്ഥകള്‍ (വിഎപിപി, വിഡിപിവി) കണ്ടെത്തിയിരുന്നു. മേഘാലയയിലെ വെസ്റ്റ് ഗാരോ ജില്ലയിൽ രണ്ട് വയസുള്ള ആൺകുട്ടിയ്ക്ക് കഴിഞ്ഞദിവസം വിഡിപിവി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇതോടെയാണ് തുള്ളിമരുന്ന് ഉപയോഗം നിര്‍ത്തലാക്കി പൂര്‍ണമായും പോളിയോ വാക്സിന്‍ കുത്തിവയ്പായി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. സമ്പന്ന രാജ്യങ്ങള്‍ക്ക് സുരക്ഷിതമായ കുത്തിവയ്പ് വാക്സിന്‍, ദരിദ്രരാജ്യങ്ങള്‍ക്ക് തുള്ളിമരുന്ന് വാക്സിന്‍ എന്ന രീതിയിലുള്ള ഇരട്ടത്താപ്പ് മാതൃകയാണ് ലോകാരോഗ്യ സംഘടന സ്വീകരിച്ചിരിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.