21 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 16, 2025
June 14, 2025
June 6, 2025
May 31, 2025
May 19, 2025
May 3, 2025
April 19, 2025
April 13, 2025
April 8, 2025
April 3, 2025

വാക്സിന്‍ നയ രൂപീകരണം പരിഗണനയില്‍ : മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
പത്തനംതിട്ട
March 3, 2024 10:18 pm

വാക്സിന്‍ നയരൂപീകരണം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് സംബന്ധിച്ച് നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.

വാക്സിനേഷന് എതിരെ നടത്തുന്ന ദുഷ‌്പ്രചരണങ്ങള്‍ ആരോഗ്യമേഖലയിലുള്ള മുന്നേറ്റം തടയുന്നത് ലക്ഷ്യം വച്ചാണ്. ഇത്തരം തെറ്റായ വിവരങ്ങള്‍ ആരോഗ്യ മേഖലയെ തന്നെ പിന്നോട്ട് നയിക്കാന്‍ കാരണമാകും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 30 വയസിന് മേലെയുള്ള എല്ലാവര്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തി ശൈലീ ആപ്പ് വഴി വിവരശേഖരണം നടത്തിവരുന്നു. 

അഞ്ച് വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമാക്കിയിട്ടുള്ളത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ഇന്നലെ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്. എല്ലാ രക്ഷാകര്‍ത്താക്കളും അഞ്ചു വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി അവരെ സുരക്ഷിതരാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Eng­lish Summary:Formulation of vac­cine pol­i­cy under con­sid­er­a­tion: Min­is­ter Veena George
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.