5 December 2025, Friday

Related news

December 3, 2025
December 2, 2025
December 2, 2025
December 1, 2025
November 30, 2025
November 30, 2025
November 29, 2025
November 28, 2025
November 26, 2025
November 26, 2025

കേരളത്തില്‍ എസ്ഐആറിനെ എതിര്‍ത്ത് രാഷ്ട്രീയപാർട്ടികൾ

Janayugom Webdesk
തിരുവനന്തപുരം
October 30, 2025 10:25 pm

തീവ്ര വോട്ടർപട്ടിക പുതുക്കലിനെതിരെ ശക്തമായ എതിർപ്പ് നിലനില്‍ക്കേ സംസ്ഥാനത്ത് എസ്ഐആര്‍ നടപടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടക്കമിട്ടു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. എസ്ഐആർ പ്രക്രിയ വേഗത്തിലും കുറ്റവിമുക്തമായും പൂർത്തീകരിക്കുന്നതിന് എല്ലാവരും സർവാത്മനാ സഹകരിക്കണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു. പുതുക്കിയ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമ്പോൾ അർഹരായ ആരേയും ഒഴിവാക്കിയിട്ടില്ല എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അധികാരികൾക്ക് നിർദേശം നല്കി.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തൻ യു കേൽക്കർ ഗവർണർക്ക് എസ്ഐആറിന്റെ പ്രക്രിയയും നടപടിക്രമങ്ങളും വിശദീകരിച്ചു. അഡീഷണൽ ചീഫ് ഇലക്ഷൻ ഓഫിസർമാരായ ശർമിള സി, കൃഷ്ണദാസൻ പി, ജോയിന്റ് ചീഫ് ഇലക്ഷൻ ഓഫിസർ റുസി ആർ എസ്, ഇലക്ഷൻ രജിസ്ട്രേഷൻ ഓഫിസർ മധു, ബൂത്ത് ലെവൽ ഓഫിസർ ബേനസീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എസ്ഐആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടികളുമായുള്ള യോഗങ്ങളില്‍ ബിജെപി ഒഴികെ പാർട്ടികൾ എതിർപ്പ് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ നടപടികൾ കേരളത്തിൽ ആരംഭിച്ചിരിക്കുകയാണ്. ഇ‍ൗ പശ്ചാത്തലത്തിൽ പരിശോധന നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.