22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024

വിദ്വേഷ പ്രസംഗത്തില്‍ രാഷ്ട്രീയക്കാര്‍ മുന്നില്‍; മതനേതാക്കളുടേത് 30 ശതമാനം

Janayugom Webdesk
ന്യൂഡല്‍ഹി
June 4, 2024 9:02 pm

സമീപകാല ഇന്ത്യയില്‍ വിദ്വേഷ പ്രസംഗത്തിനും അതുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് രാഷ്ട്രീയാക്കാര്‍. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെയുള്ള വിദ്വേഷ പ്രസംഗവും ആക്രമണവും സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ഇതിന് സഹായം നല്‍കുന്ന വിധത്തില്‍ സര്‍ക്കാരുകള്‍ മൗനംപാലിച്ചതായും അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് വെളിപ്പെടുത്തല്‍.
വിദ്വേഷ പ്രസംഗത്തിന്റെ കാര്യത്തില്‍ മതനേതാക്കള്‍ രാഷ്ട്രീയക്കാരെക്കാള്‍ പിന്നിലാണെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ന്റെ ആദ്യ മൂന്നു മാസത്തില്‍ 72 കേസുകളാണ് വിദ്വേഷ പ്രസംഗം, ആക്രമം എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 55 ആക്രമണങ്ങളും 17 വിദ്വേഷ പ്രസംഗം കേസുകളും ഉള്‍പ്പെടുന്നു. നാഷണല്‍ കമ്മിഷന്‍ ഫോര്‍ മൈനോറിറ്റീസ് ആക്ട് 1992 അനുസരിച്ച് മതന്യൂനപക്ഷ വിഭാഗത്തില്‍ വരുന്ന മുസ്ലിം (14.2 ശതമാനം), ക്രിസ്ത്യന്‍ 2.3, സിഖ് 1.7, ബുദ്ധ 0.7, ജൈന 0.4, സോരാഷ്ട്രിയന്‍സ് 0.006 ശതമാനം ജനങ്ങളാണ് രാജ്യത്തുള്ളത്. 

മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമം സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ നടപടി സ്വീകരിക്കേണ്ട സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാട്ടുകയാണ്. വ്യക്തികളുടെ മതം തിരിച്ചറിയുന്നതോടെയാണ് പലപ്പോഴും ഇവര്‍ക്കെതിരെ സംഘടിത ആക്രമണം നടക്കുന്നത്. വിദ്വേഷ പ്രസംഗത്തിന്റെ കണക്കുകളില്‍ മതനേതാക്കളെ കടത്തിവെട്ടിയാണ് രാഷ്ട്രീയക്കാര്‍ മുന്‍പന്തിയില്‍ എത്തിയത്. 2024 ന്റെ ആദ്യമൂന്നു പാദത്തിലെ ആകെ കേസുകളില്‍ 56 എണ്ണം രാഷ്ട്രീയക്കാരുടെ പേരിലാണ്. മതനേതാക്കള്‍ നടത്തിയ ആകെ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം 22 ആണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ആദ്യഘട്ടം മുതല്‍ അവസാന നാള്‍ വരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ബിജെപി നേതാക്കള്‍ മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. മൈനോറിറ്റീസ് കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് മതന്യൂനപക്ഷത്തില്‍പ്പെട്ട 83.3 ശതമാനം പുരുഷന്‍മാരും ഏതു മതക്കാരാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആക്രമണത്തിനിരയായത്. കര്‍ണാടകയില്‍ ബിജെപി ഭരണം നടത്തിയ 2021 കാലഘട്ടത്തില്‍ മുസ്ലിം വിഭാഗത്തിലെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലതരം വിവേചനം നേരിട്ടതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Summary:Politicians at the fore­front of hate speech; 30 per­cent of reli­gious leaders
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.