19 January 2026, Monday

Related news

January 17, 2026
January 12, 2026
January 1, 2026
December 29, 2025
December 27, 2025
December 24, 2025
December 23, 2025
December 21, 2025
December 19, 2025
December 17, 2025

‘പോളിങ് ബൂത്ത് ഡ്രസിങ് റൂമല്ല’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്

Janayugom Webdesk
ബംഗളൂരു
August 18, 2025 7:14 pm

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. പോളിങ് ബൂത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണോയെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചോദ്യത്തിന് പിന്നാലെയാണ് താരത്തിൻ്റെ പരിഹാസം. പോളിങ് ബൂത്തിൽ സിസിടിവി സ്ഥാപിക്കുന്നതിന് മുൻപ് സ്ത്രീ വോട്ടർമാരുടെ സമ്മതം വാങ്ങിയിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പോളിങ് ബൂത്തിലെ സിസിടിവിയെക്കുറിച്ച് സംസാരിക്കുന്ന ഭാഗം എക്‌സിൽ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജ് പ്രതികരിച്ചത്. “പോളിങ് ബൂത്തിൽ സിസിടിവികൾ സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങൾ സ്ത്രീകളുടെ അനുവാദം വാങ്ങിയിരുന്നോ? പോളിങ് ബൂത്ത് വസ്ത്രം മാറാനുള്ള ഡ്രസിങ് റൂമല്ല. നിങ്ങളുടെ ന്യായങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താത്പര്യമില്ല. ഞങ്ങൾക്ക് സുതാര്യതയാണ് വേണ്ടത്,” പ്രകാശ് രാജ് കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.