22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 13, 2024
August 26, 2024
May 29, 2024
May 25, 2024
May 13, 2024
May 8, 2024
May 7, 2024
April 30, 2024
April 26, 2024
April 19, 2024

അന്തിമ പോളിങ് കണക്ക്: ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2024 10:55 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്കുകള്‍ വേഗത്തില്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഈ മാസം 17ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ അന്തിമ പോളിങ് കണക്കുകളും വോട്ടര്‍മാരുടെ എണ്ണവും പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസാണ് (എഡിആര്‍) ഹര്‍ജി സമര്‍പ്പിച്ചത്. ആദ്യഘട്ട തെരഞ്ഞടുപ്പ് കഴിഞ്ഞ് 11 ഉം രണ്ടാം ഘട്ടം കഴിഞ്ഞ് നാലും ദിവസം പിന്നിട്ടപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്തിമ കണക്കുകള്‍ പുറത്തുവിട്ടത്. 

പോളിങ് ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ പ്രാരംഭ വിവരങ്ങളും ഏപ്രില്‍ 30ന് പുറത്തുവിട്ട അന്തിമ പോളിങ് കണക്കുകളും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. കണക്കുകള്‍ പുറത്തുവിടുന്നതിലുള്ള കാലതാമസവും ഇതിലെ പൊരുത്തക്കേടുകളും ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയതായി എഡിആര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: polling; Peti­tion will be con­sid­ered by Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.