സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി നിര്‍ബന്ധമാക്കിയിരുന്ന വ്യവസായങ്ങളില്‍ നിന്ന് 39 എണ്ണത്തെ ഒഴിവാക്കി. സോളാര്‍ സെല്ലുകളും മോഡ്യൂളും, കാറ്റ്, ജല വൈദ്യുത നിര്‍മ്മാണ യൂണിറ്റുകള്‍, ലെതര്‍, എയര്‍ കൂളര്‍/എസി സര്‍വീസ് വ്യവസായ രംഗത്തുള്‍പ്പെടെയാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. വൈറ്റ് കാറ്റഗറി വിഭാഗത്തിലേക്കാണ് ഇവയെ മാറ്റിയിരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ 2016ലെ ക്ലാസിഫിക്കേഷന്‍ അനുസരിച്ച് പ്രകൃതിക്ക് കാര്യമായ ദോഷമേല്‍പ്പിക്കാത്ത വ്യവസായങ്ങളാണ് വൈറ്റ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ചുവപ്പ്, ഓറഞ്ച്, പച്ച, വെള്ള വിഭാഗങ്ങളായാണ് വ്യവസായങ്ങളെ തരംതിരിച്ചിരിക്കുന്നത്. മലിനീകരണ സൂചിക 20ല്‍ കുറവുള്ള വ്യവസായങ്ങള്‍ക്ക് സംസ്ഥാന അനുമതി വേണ്ടിവരില്ല. അതേസമയം പ്ലാന്റുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.