19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 14, 2024
July 19, 2024
November 26, 2023
November 10, 2023
November 5, 2023
October 26, 2023
October 8, 2023
July 25, 2023
February 14, 2023

മലിനീകരണം കോടീശ്വരന്മാരുടെ വക; അനുഭവിക്കുന്നത് ലോകം

Janayugom Webdesk
ന്യൂഡല്‍ഹി
November 7, 2022 10:20 pm

പ്രതിവര്‍ഷം പുറന്തള്ളപ്പെടുന്ന മൂന്ന് ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡിനും ഉത്തരവാദികള്‍ ലോകത്തെ 125 ശതകോടീശ്വരന്മാര്‍. ഒരു സാധാരണ വ്യക്തിമൂലം ഉണ്ടാകുന്ന ഉദ്‌വമനത്തേക്കാള്‍ ഒരു ദശലക്ഷം മടങ്ങ് അധികമാണിതെന്നും ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
125 ശതകോടീശ്വരന്മാർക്ക് 183 വന്‍കിട കമ്പനികളിലായി 2.4 ട്രില്യൺ ഡോളറിന്റെ കൂട്ടായ നിക്ഷേപമുണ്ട്. ഇതിലൂടെ പ്രതിവർഷം 393 ദശലക്ഷം ടൺ ഹരിതഗൃഹ വാതകങ്ങളാണ് പുറന്തള്ളപ്പെടുന്നത്. ഇത് 67 ദശലക്ഷം ആളുകൾ താമസിക്കുന്ന ഫ്രാൻസിന്റെ വാർഷിക കാർബൺ ഉദ്‌വമനത്തിന് തുല്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫോസിൽ ഇന്ധനങ്ങൾ, സിമന്റ് തുടങ്ങിയ മലിനീകരണ വ്യവസായങ്ങളിൽ ശതകോടീശ്വരൻമാരുടെ നിക്ഷേപം സ്റ്റാൻഡേർഡ് ആന്റ് പുവർ 500 ഓഹരി സൂചികയിലെ കമ്പനികളുടെ ശരാശരിയേക്കാൾ ഇരട്ടിയാണെന്നും ‘കാർബൺ ബില്യണയർസ്: ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ നിക്ഷേപ ഉദ്‌വമനം’ എന്ന റിപ്പോർട്ടില്‍ പറയുന്നു.
സര്‍വേയില്‍ ഉള്‍പ്പെടുത്തിയ ശതകോടീശ്വരന്മാരില്‍ ഒരാള്‍ക്ക് മാത്രമേ പുനരുപയോഗ ഊർജ കമ്പനിയിൽ നിക്ഷേപം ഉണ്ടായിരുന്നുള്ളൂ. കാര്‍ബണ്‍ ബഹിര്‍ഗമനം പരസ്യമായി വെളിപ്പെടുത്താത്ത ശതകോടീശ്വരന്മാരുടെയും കോർപറേറ്റുകളുടെയും വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഓക്സാഫാം ചൂണ്ടിക്കാട്ടുന്നു.
ശതകോടീശ്വരന്മാരുടെ ജീവിതശൈലിയും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് ആക്കം കൂട്ടുന്നു. സ്വകാര്യ ജെറ്റുകളുടെയും കപ്പലുകളുടെയും പതിവ് ഉപയോഗം ഉള്‍പ്പെടെയുള്ളവയാണ് ഇതിന് കാരണമാകുന്നത്. ഇത് ഒരു ശരാശരി വ്യക്തിയുടെ ജീവിതശൈലിയില്‍ നിന്നുണ്ടാകുന്ന ഉദ്‌വമനത്തേക്കാള്‍ ആയിരക്കണക്കിന് മടങ്ങാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2050ഓടെ കാര്‍ബണ്‍ ഉദ്‌വമനം പൂജ്യമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക വിദൂരമാണെന്ന് 2021ല്‍ ഓക്സ്ഫാം വ്യക്തമാക്കിയിരുന്നു. 

Eng­lish Sum­ma­ry: Pol­lu­tion belongs to mil­lion­aires; The world is experiencing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.