1 February 2025, Saturday
KSFE Galaxy Chits Banner 2

ആശയ സംവാദത്തിന്റെ വേദിയായി പൊൻകതിർ

Janayugom Webdesk
ചേര്‍ത്തല
November 6, 2021 6:57 pm

‘മെക്കാനിക്കൽ എൻജിനീയർ ആയിരുന്ന സാർ പോലീസ് ആയി മാറാൻ പ്രചോദനമായത് ആരായിരുന്നു’?. പട്ടണക്കാട് എൽ പി സ്കൂളിൽ നടന്ന ‘പൊൻകതിർ’ വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ജില്ലാ പോലീസ് ചീഫ് ജെ ജയദേവിനെ വിദ്യാർഥികൾ വരവേറ്റത് ചോദ്യശരങ്ങളുമായി. സദസ്സ് കീഴടക്കിയ ഉത്തരങ്ങളുമായാണ് ജെ ജയദേവ് ചുണക്കുട്ടികളെ കൈയിലെടുത്ത്. ‘വരുമാനം കൂടുതൽ ആയിരുന്നെങ്കിലും മുഖ്യ ലക്ഷ്യമായിരുന്നു ഐ പി എസ്. ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ വിജയം നേടുക തന്നെ ചെയ്യും. നിങ്ങളും ജീവിതത്തിൽ ഇത് മാതൃകയാക്കണം’ — ജയദേവന്റെ മറുപടിയെ കരഘോഷത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്.

കൃഷി മന്ത്രി പി പ്രസാദ് ചേർത്തല മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന പൊൻ കതിർ വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ ആദ്യദിനത്തിൽ കുരുന്നുകൾക്ക് ഉണർവേകി പ്രമുഖർ. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിതാ ദിലീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗങ്ങളായ എൻ എസ് ശിവപ്രസാദ്, സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി കെ സാബു, കെ ഡി ജയരാജ് എന്നിവർ സംസാരിച്ചു. വയലാർ എസ് എൻ ഡി പി ഹാളിൽ നടന്ന സമ്മേളനം അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഷാജി അധ്യക്ഷത വഹിച്ചു. ഓമനാ ബാനർജി, ഇന്ദിരാ ജനാർദ്ദനൻ, യു ജി ഉണ്ണി എന്നിവർ സംസാരിച്ചു.

കണ്ടമംഗലം ആരാധനാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഉദ്ഘാടനം ചെയ്തു. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷത വഹിച്ചു. ചേർത്തല തെക്ക് അരീപറമ്പ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സമ്മേനം കാർഷികോൽപ്പാദന കമ്മീഷണർ ഇഷിതാ റോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അധ്യക്ഷത വഹിച്ചു.

അവാർഡ് ജേതാക്കളായ വിദ്യാർത്ഥികൾക്ക് തെങ്ങിൻ തൈകളും ഉപഹാരമായി മന്ത്രി പി പ്രസാദ് നൽകി. എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയവർക്കാണ് പുരസ്ക്കാരം നൽകിയത്. നാളെ രാവിലെ 9 ന് കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ടി നാരായണൻ ഐ പി എസും ശ്രീവിദ്യ ഐ എ എസും പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിയ്ക്കും. 11 മണിയ്ക്ക് മുഹമ്മ ഗൗരിനന്ദനം ഓഡിറ്റോറിയത്തിൽ ജില്ലാ ജഡ്ജി പ്രഭാഷ് ലാൽ, ആർസിസി അസിസ്റ്റന്റ് ഡയറക്ടർ ഡോ. സജീദ് എന്നിവർ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു അധ്യക്ഷത വഹിക്കും. ഉച്ച കഴിഞ്ഞ് 2 മണിയ്ക്ക് തണ്ണീർമുക്കം ശ്രീഭദ്രാ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം കൃഷി ഡയറക്ടർ ടി വി സുഭാഷും, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറും പങ്കെടുക്കും. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു സുരേഷ് അധ്യക്ഷത വഹിയ്ക്കും. വൈകിട്ട് 4 ന് ചേർത്തല ടൗൺ ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ എ അലക്സാണ്ടർ, ഹരിശങ്കർ ഐ പി എസ് എന്നിവർ പങ്കെടുക്കും. നഗരസഭ ചെയർ പേഴ്സൺ ഷേർളി ഭാർഗ്ഗവൻ അധ്യക്ഷത വഹിയ്ക്കും.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 1, 2025
February 1, 2025
February 1, 2025
February 1, 2025
February 1, 2025
January 31, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.