30 March 2025, Sunday
KSFE Galaxy Chits Banner 2

വൃക്ക തകരാറായത് ബന്ധു വിഷം നല്‍കിയതിലൂടെ, ആശുപത്രിയില്‍ കിടന്നപ്പോള്‍ അജിത്തും വിജയും തിരിഞ്ഞു നോക്കിയില്ല; പൊന്നമ്പലം

Janayugom Webdesk
March 14, 2023 6:06 pm

വില്ലൻ വേഷങ്ങളിലൂടെ പ്രേഷകര്‍ക്ക് സുപരിചിതനായ നടനാണ് പൊന്നമ്പലം. സ്റ്റണ്ട് ആര്‍ടിസ്റ്റായിട്ടാണ് താരം സിനിമയിലെത്തിയത്. പിന്നീട് നാട്ടാമെ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം പൊന്നമ്പലം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് പൊന്നമ്പലത്തിന്റെ വൃക്ക തകരാറിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ബന്ധു വൃക്ക നല്‍കുകയും പൊന്നമ്പലം ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.

ഇപ്പോഴിതാ തന്റെ വൃക്ക തകരാറിലാകാൻ കാരണം ബന്ധു വിഷം നല്‍കിയതുകൊണ്ടാണെന്ന് പൊന്നമ്പലം പറയുന്നു. ബിഹൈന്റ് ദ വുഡിന് നല്‍കിയ അഭിമുഖത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ആശുപത്രിയില്‍ ആയപ്പോള്‍ ഓപ്പറേഷനും മറ്റും നടന്മാരായ കമൽഹാസൻ, ചിരഞ്ജീവി, ശരത്കുമാർ, ധനുഷ്, അർജുൻ, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകൻ കെ.എസ്. രവികുമാർ എന്നിവര്‍ എത്തുകയും സഹായിക്കുകയും ചെയ്തു. എന്നാല്‍ അജിത്ത്, വിജയ്, വിക്രം ഇവരൊന്നും തന്നെ വിളിച്ച് അന്വേഷിച്ച് പോലുമില്ലെന്ന് പൊന്നമ്പലം ആരോപിക്കുന്നു. അജിത്തിനെ സ്വന്തം സഹോദരനെപ്പോലെയാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ പണം തരണം എന്നല്ല ഒന്ന് വിളിച്ച് സുഖമാണോ എന്ന് അന്വേഷിക്കുമെന്നാണ് കരുതിയത് ‑പൊന്നമ്പലം പറയുന്നു.

പൊന്നമ്പലത്തിന്റെ വാക്കുകള്‍:

താന്‍ മദ്യപിച്ചും, ലഹരി ഉപയോഗിച്ചും എന്‍റെ വൃക്ക തകരാറിലായി എന്നാണ് പലരും കരുതിയത്. എന്നാല്‍ ഞാന്‍ അത്തരക്കാരനല്ല. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. അങ്ങനെ ഒരിക്കൽ അയാള്‍ എന്തോ വിഷം എനിക്ക് എനിക്ക് ബിയറില്‍ കലക്കി തന്നു. ആദ്യം അയാള്‍ ഇത് ചെയ്തെന്ന് അറിയില്ലായിരുന്നു. പിന്നീട് ഇതേ സ്ലോ പൊയിസണ്‍ എനിക്ക് രസത്തിലും കലക്കി തന്നു. എന്‍റെ വീടിന് മുന്നില്‍ കൂടോത്രം പോലെ എന്തോ ചെയ്തു, ഇതെല്ലാം എന്റെ ആരോഗ്യത്തെ ബാധിച്ചു.

ഇതൊന്നും അറിഞ്ഞിരുന്നില്ല. പിന്നീട് ഒപ്പം ജോലി ചെയ്തവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ കാര്യങ്ങള്‍ എല്ലാം അറിഞ്ഞത്. ഞാന്‍ നല്ല നിലയില്‍ എത്തിയതും. നന്നായി ജീവിക്കുന്നതും ഒക്കെ അയാള്‍ക്ക് സഹിച്ചില്ല. അതിന്‍റെ അസൂയയില്‍ ചെയ്തതാണ് ഇതൊക്കെ — പൊന്നമ്പലം പറഞ്ഞു.

Eng­lish Sum­ma­ry: pon­nam­bal­am about his health condition
You may also like this video

YouTube video player

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.