തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാനാണ് സർക്കാർ പൊലീസിനെ ചുമതലപ്പെടുത്തിയത്. അന്വേഷണ റിപ്പോര്‍ട്ടിൽ എന്താണെന്ന് തനിക്ക് അറിയില്ല. 24ന് റിപ്പോർട്ട് കയ്യിൽ കിട്ടുമെന്നും അപ്പോള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ (എം) തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഴിക്കോടൻ രാഘവന്റെ 52ാം രക്തസാക്ഷി വാർഷിക ദിനത്തിന്റെ ഭാഗമായി തേക്കിന്‍ക്കാട് മൈതാനിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോര്‍ട്ടില്‍ എന്താണെന്ന് തനിക്കറിയില്ല. എന്നാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ റിപ്പോര്‍ട്ടിനെ കുറിച്ച് എഴുതിവെയ്ക്കുകയാണ്. ആളുകളുടെ ഉള്ളില്‍ വിദ്വേഷ വികാരം ഉണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. വലുതുപക്ഷ മാധ്യമങ്ങള്‍ വലിയ നെറികേടുകളാണ് നാടിനോട് കാണിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിപിഐ (എം) ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.