മണ്ണാർക്കാട് അരകുറുശി ഉദയർക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം ഉതസവം തുടങ്ങി. ഇന്നു 14വരെയാണ് . ഇന്ന് വൈകിട്ട് ആറിന് മണ്ണാർക്കാട് മെഗാ തിരുവാതിര ഗ്രൂപ്പ് അവതരിപ്പിക്കുന്ന കോലാട്ടം കൈകൊട്ടിക്കളി, തിരുവാതിരകളി. 7. 30ന് ആലിപ്പറമ്പ് ശിവരാമ പൊതുവാളിന്റെ സ്മരണാർഥമുള്ള വാദ്യപ്രവീണ പുരസ്‌കാരം മേളം കലാകാരൻ ചെറുശേരി കുട്ടൻമാരാർക്ക് കലക്ടർ ജി പ്രിയങ്ക സമ്മാനിക്കും. എൻ ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ക്ഷേത്രം മാനേജിങ് ട്രസ്റ്റി കെ എം ബാലചന്ദ്രനുണ്ണി പൊന്നാട അണിയിക്കും.
സാംസ്‌കാരിക പ്രവർത്തകൻ കെപിഎസ് പയ്യനെടം, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മോഹൻദാസ്, കർഷകൻ ജോസ് ചീരക്കുഴി എന്നിവരെ ആദരിക്കും. ചേറുംകുളം ഉണർവും ശ്രീഭദ്രാപുരി സംഘവും അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി അരങ്ങേറും. രാത്രി 11 മുതൽ 12 വരെ പൂരം പുറപ്പാടും ആറാട്ടെഴുന്നള്ളത്തും. രണ്ടാംപൂരം മുതൽ ചെറിയാറാട്ട് വരെ ദിവസവും രാവിലെ ഒമ്പതുമുതൽ 12വരെ ആറാട്ടെഴുന്നള്ളത്ത്, മേളം, വൈകിട്ട് നാലര മുതൽ അഞ്ചരവരെ നാഗസ്വരം, അഞ്ചര മുതൽ ഏഴരവരെ തായമ്പക, രാത്രി 10 മുതൽ ആറാട്ടെഴുന്നള്ളത്ത് മേളം, ഇടയ്ക്ക പ്രദക്ഷിണം എന്നിവയുണ്ടാകും. മൂന്നാം പൂരദിനമായ ഞായറാഴ്‌ച വൈകിട്ട് ആറരയ്ക്ക് പൂരത്തിന് കൊടിയേറും. വ്യാഴാഴ്‌ചയാണ് വലിയാറാട്ട്.
രാവിലെ എട്ടര മുതൽ ആറാട്ടെഴുന്നള്ളത്ത് നടക്കും. പിന്നീട് മേജർസെറ്റ് പഞ്ചവാദ്യം ഉണ്ടാകും. പകൽ 11 മുതൽ ഒന്നുവരെ കുന്തിപ്പുഴ ആറാട്ടുകടവിൽ കഞ്ഞിപാർച്ചയും ഉണ്ടാകും. 14ന് ചെട്ടിവേലയോടെ പൂരം സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.