3 May 2024, Friday

തൃശൂർ പൂരത്തിനിടയിൽ ബലൂൺ പൂരം; ഏഴാം പാതിര 7 TH മിഡ്നൈറ്റ് ശ്രദ്ധേയമായി

Janayugom Webdesk
തൃശൂര്‍
April 20, 2024 4:27 pm

തൃശൂർപൂരത്തിനിടയിൽ ബലൂൺ പൂരം! തേക്കിൻകാട് മൈതാനത്ത് നിറഞ്ഞു നിന്ന ജനങ്ങൾ, ഉയർന്നുപൊങ്ങിയ ബലൂണിൽ നോക്കി ആർപ്പുവിളിച്ചു. പിന്നെ കൈയ്യടിച്ചു. തൃശൂര്കാരനായ അനീഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഏഴാം പാതിര 7th മിഡ്നൈറ്റ് എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായാണ്, ചിത്രത്തിൻ്റെ പോസ്റ്റർ പ്രിൻ്റുചെയ്ത ബലൂണുകൾ പറത്തിയത്.മലയാള സിനിമയിലെ വേറിട്ടൊരു പ്രൊമോഷനായിരുന്നു അത്. പൂരം കാണാൻ വന്ന ജനലക്ഷങ്ങളെ ബലൂൺ പൂരം ആകർഷിക്കുകയും ചെയ്തു. ചിത്രത്തിൻ്റെ സംവിധായകൻ അനീഷ് ഗോവിന്ദ്, ജനീഷ് ജോസ്, സുവിഷ്, മെൽവിൻ ഷോബിത്ത്, ഷോബിത്ത് ശോഭൻ ‚വിനോദ് വാരിയത്ത്, വേലായുധൻ എന്നിവരുടെ സംഘമാണ്, ബലൂൺ പറത്തിയത്. പൂര മൈതാനത്തെ തിക്കിലും തിരക്കിലും പെട്ട് വളരെ സാഹസികമായാണ് അവർ ബലൂൺ പറത്തിയത്.ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ ഗാനങ്ങൾ ഏപ്രിൽ 20‑ന് മില്ലേനിയം ഓഡിയോസ് റിലീസ് ചെയ്യും. ചിത്രം ഉടൻ തീയേറ്ററിലെത്തും.

അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്ന “ഏഴാം പാതിര 7 TH മിഡ്നൈറ്റ് “എന്ന ചിത്രത്തിൻ്റെ ഡി.ഒ.പി — റെജിൻ സാൻ്റോ ‚സന്ദീപ് ശങ്കർ ദാസ്, ജോയൽ ആഗ്നസ് ‚എഡിറ്റർ — മിൽജോ ജോണി, പ്രൊജക്റ്റ് ഡിസൈനർ ‑രാജശ്രീ സി.വി,ഗാനങ്ങൾ — ജ്യോതിഷ്കാസി, ഷോബിത്ത് ശോഭൻ ‚സംഗീതം — മണികണ്ഠൻ അയ്യപ്പ, രാകേഷ് സ്വാമിനാഥൻ, ബി.ജി.എം- രാകേഷ് സ്വാമിനാഥൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ — ശ്രീകാന്ത് സോമൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജോയ് ഭാസ്കർ ‚ആർട്ട് — സുജിത്ത് ആചാര്യ, മേക്കപ്പ് — ഷൈൻ നെല്ലൻകര, പ്രിൻസ് പൊന്നാനി, കോസ്റ്റ്യൂം ‑റീന ബിനോയ്, വി എഫ് എക്സ്-ശ്രീനാഥ് മലയത്ത്, സൗണ്ട് എഫക്ട്, ഫൈനൽ മിക്സ് ‑കരുൺ പ്രസാദ്, സൗണ്ട് ബ്രാവെറി, ഡി.ഐ‑സൈലാസ് ജോസ്, സ്റ്റിൽ — കാഞ്ചൻ, റാഹിസ് റോബിൻസ്, ബിനീഷ് എൻ.വി, പോസ്റ്റർ ഡിസൈൻ — ഷിബിൻ സി. ബാബു,പി.ആർ.ഒ- അയ്മനം സാജൻ. അനീഷ് ഗോവിന്ദ്, ടിറ്റോ വിൽസൺ, പി.എൻ.സണ്ണി, ജൻസൻ ആലപ്പാട്ട്, രാജ് മോഹൻ, സജിതാ മനോജ്, കാതറിൻ മറിയ, ഹണി റോസ് പീറ്റർ എന്നിവരോടൊപ്പം പ്രമുഖ തമിഴ് ‚മലയാളം താരങ്ങളും അഭിനയിക്കുന്നു.

Eng­lish Summary:Balloon Pooram dur­ing Thris­sur Pooram; 7th Pathi­ra 7TH Mid­night was remarkable
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.