ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് വത്തിക്കാൻ. മാർപ്പാപ്പയെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് നിലവിൽ കൃത്രിമ ശ്വാസം നൽകുകയാണ് എന്നും വത്തിക്കാൻ അറിയിച്ചു. എന്നാൽ മാർപ്പാപ്പയുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം മാർപ്പാപ്പയുടെ ആരോഗ്യത്തിൽ പുരോഗതിയുള്ളതായി അറിയിച്ചിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 14നാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മാർപ്പാപ്പയുടെ വൃക്കയുടെ പ്രവർത്തനത്തിൽ താളപ്പിഴയുണ്ടായി. ശ്വാസകോശത്തിലെ അണുബാധയും അതിന് സ്വീകരിച്ച ചികിത്സയുമാണ് വൃക്കയെ ബാധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.