10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 1, 2025
February 24, 2025
February 22, 2025
February 20, 2025
February 19, 2025
February 14, 2025
December 20, 2024
September 7, 2024
January 9, 2024

ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആശുപത്രിയില്‍

Janayugom Webdesk
വത്തിക്കാന്‍
March 30, 2023 6:51 pm

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ശ്വാസമെടുക്കാൻ പ്രയാസമുണ്ടായിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസങ്ങൾ മാർപ്പാപ്പക്ക് അശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍പ്പാപ്പക്ക് കോവിഡ് ഇല്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു.

ബുധനാഴ്ച വൈകിട്ടാണ് മാര്‍പ്പാപ്പയെ ആശുപത്രിയിലേക്ക് മാറ്റിയത്. 2021 ജൂലൈയിൽ 10 ദിവസം ജെമെല്ലി ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം ആദ്യമായാണ് മാര്‍പ്പാപ്പയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വിശുദ്ധ വാരം അടുത്തിരിക്കെ മാര്‍പ്പാപ്പയുടെ അനാരോഗ്യം വിശ്വാസികള്‍ക്ക് ആശങ്ക നല്‍കുന്നതാണ്. വിശുദ്ധ വാര തിരു കര്‍മങ്ങളില്‍ മാര്‍പ്പാപ്പ പങ്കെടുക്കുമോയെന്നതും വ്യക്തമല്ല.

Eng­lish Sum­ma­ry: Pope Fran­cis was hospitalized
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.