15 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 28, 2024
August 22, 2024
August 13, 2024
June 30, 2024
June 17, 2024
June 11, 2024
April 18, 2024
April 7, 2024
April 7, 2024
April 6, 2024

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപണം; രാജ്യത്തുടനീളം ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്

നൂറിലേറെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
Janayugom Webdesk
ന്യൂഡല്‍ഹി
September 22, 2022 9:42 am

രാജ്യത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് 10 സംസ്ഥാനങ്ങളില്‍ വിവിധ ദേശീയ അന്വേഷണ ഏജന്‍സികള്‍ പുലര്‍ച്ചെ റെയ്ഡ് നടത്തി. റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നൂറോളം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതായിാണ് വിവരം. രാജ്യത്ത് ഇന്നുവരെയുണ്ടായതില്‍ വെച്ചേറ്റവും വലിയ അന്വേഷണ പ്രക്രിയയാണ് നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആറ് സംസ്ഥാനങ്ങളിലെ പൊലീസ് സേന എന്നിവ ചേര്‍ന്ന സംഘമാണ് രാജ്യത്തുടനീളം റെയ്ഡ് നടത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കേരളം, തമിഴ്നാട്, കറന്തക, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, രാജ്യതലസ്ഥാനം എന്നിവിടങ്ങളിലാണ് ഇതുവരെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം.

തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, നിരോധിത സംഘടനകളില്‍ ചേരാന്‍ ആളുകളെ തീവ്രവാദികളാക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. പിഎഫ്‌ഐയുടെ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതെന്നും സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പ്രസ്താവനയില്‍ പറഞ്ഞു.

‘വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതികരിച്ചത്. ഡല്‍ഹിയിലാണ് 2006ല്‍ കേരളത്തില്‍ രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം.

Eng­lish sum­ma­ry; Pop­u­lar Front of India accused of sup­port­ing ter­ror­ism; Nation­al Inves­ti­ga­tion Agency raids across the country

You may also like this video;

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.