19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 11, 2023
November 5, 2022
October 17, 2022
September 29, 2022
September 29, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 28, 2022

പോപ്പുലർ ഫ്രണ്ട് നിരോധനം: കേരളം ഉത്തരവിറക്കി, ലോക്കൽ ഓഫീസുകൾ പൂട്ടിതുടങ്ങും

Janayugom Webdesk
തിരുവനന്തപുരം
September 29, 2022 8:38 am

പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിരോധനം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും കളക്ടർമാർക്കും നിർദേശം നൽകി. ആഭ്യന്തര വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ. വേണുവാണ് ഉത്തരവിറക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പൂർണമായും നടപ്പിലാക്കണമെന്ന് ഉത്തരവിൽ പറയുന്നു. പിഎഫ്‌ഐ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളാണ് ഇന്നലെ തുടങ്ങിയത്. ഇതിനായി പോപ്പുലർ ഫ്രണ്ടിന്റെയും പ്രധാന നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പൊലീസ് ഇന്ന് ബാങ്കുകൾക്ക് അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശം നൽകും. ലോക്കൽ ഓഫീസുകൾ പൂട്ടാനുള്ള നടപടി ക്രമങ്ങളും ഇന്നുണ്ടാകും.

Eng­lish Sum­ma­ry: Pop­u­lar Front of India banned :ker­ala release order
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.