
രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ചൈനീസ് സർക്കാർ. കുട്ടികളെ വളർത്തുന്ന രക്ഷിതാക്കൾക്ക് വാർഷിക ധനസഹായം നൽകുമെന്നാണ് പുതിയ തീരുമാനം. ഓരോ കുട്ടിക്കും 3600 യുവാൻ (ഏകദേശം 43,500 രൂപ) വീതം വാർഷിക ധനസഹായമായി നൽകും. കുട്ടിക്ക് മൂന്നുവയസ്സ് തികയുംവരെ രക്ഷിതാക്കൾക്ക് ഈ സഹായം ലഭിക്കും. ഈ പുതിയ പദ്ധതി ഏകദേശം 20 ദശലക്ഷം രക്ഷിതാക്കൾക്ക് ഗുണം ചെയ്യുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉയർന്ന ചെലവുകൾ, ജോലിയിലെ അനിശ്ചിതത്വം എന്നിവ നിരവധി ചൈനീസ് യുവജനതയെ വിവാഹം കഴിച്ച് കുടുംബം തുടങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 2023 മുതല്‍ രാജ്യത്തെ ജനസംഖ്യ കുറഞ്ഞുവരുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജനനനിരക്ക് വർധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പുതിയ ശ്രമം ഉടൻതന്നെ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കും. 2022‑നും 2024‑നും ഇടയിൽ ജനിച്ച കുട്ടികളുള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം. ചൈനീസ് പാർലമെന്റിന്റെ വാർഷിക യോഗത്തിൽ ജനനനിരക്ക് വർധിപ്പിക്കുന്നതിനായി ചൈൽഡ്കെയർ സബ്‌സിഡിയും സൗജന്യ പ്രീസ്‌കൂൾ വിദ്യാഭ്യാസവും പ്രധാനമന്ത്രി ലി ക്വിയാങ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തുക വളരെ ചെറുതാണെന്നാണ് ക്യാപിറ്റൽ ഇക്കണോമിക്സിലെ സാമ്പത്തിക വിദഗ്ധനായ സിചുൻ ഹുവാങ് അഭിപ്രായപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.