23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

മുള്ളൻ പന്നിയെ വേട്ടയാടി കടത്താൻ ശ്രമം; തോക്കുമായി എത്തിയ പ്രതി പിടിയിൽ

Janayugom Webdesk
നെടുങ്കണ്ടം
February 26, 2023 5:35 pm

മുള്ളൻ പന്നിയെ നാടൻ തോക്ക് ഉപയോഗിച്ച് വേട്ടയാടി വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി വനം വകുപ്പിന്റെ പിടിയിൽ. വണ്ടിപ്പെരിയാർ വാളാർഡി തെങ്ങനാകുന്നിൽ സോയി മാത്യു ആണ് പിടിയിലായത്. വന്യമൃഗങ്ങളെ വേട്ടയാടുന്നതായി വനം വകുപ്പിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വാളാർഡി, മേപ്പറട്ട് ഭാഗത്ത് പരിശോധന കർശ്ശനമാക്കി. ഓടമേട് ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ വെടിയൊച്ച കേട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുചക്ര വാഹനത്തിൽ ഇതു വഴി വന്ന സോയി മാത്യു വിനെ കണ്ടെത്തുകയായിരുന്നു. പ്രതി വാഹനം വെട്ടിച്ചു മാറ്റി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. 

വാഹനത്തിൽ നിന്ന് ചാക്കിൽ പൊതിഞ്ഞ നിലയിൽ മുള്ളൻ പന്നിയുടെ ജഡവും, നാടൻ തോക്കും, തിരയും മറ്റ് വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. രൂപഭേദം വരുത്താതെയാണ് മുള്ളൻ പന്നിയെ ചാക്കിൽ കണ്ടെ ത്തിയത്. ഇതുമായി ബന്ധപെ ട്ട് കൂടുതൽ പ്രതികൾ ഉണ്ടോയെന്ന അന്വ ഷണത്തിലാണ് വനം വകുപ്പ് . ചെല്ലാർ കോവിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. കെ. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഗ്രേഡ് സെക്ഷൻ ഫോസ്റ്റ് ഓഫീസർമാരായ വി.എസ് മനോജ്, ജെ. വിജയകുമാർ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.സതീഷ് ഫോറസ്റ്റ് വാച്ചർ ഇ. ഷൈജുമോൻ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry; Por­cu­pine hunt­ing and smug­gling attempt; The accused came with a gun and was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.