30 December 2025, Tuesday

Related news

December 7, 2025
November 10, 2025
November 10, 2025
June 21, 2025
February 13, 2025
November 20, 2024
October 26, 2024
October 9, 2024
June 1, 2024
May 24, 2024

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോസ്റ്റ് ഓഫീസുകള്‍ വൈകിട്ട് 6മണിവരെ പ്രവര്‍ത്തിക്കും

Janayugom Webdesk
തിരുവനന്തപുരം
December 7, 2025 10:33 am

രണ്ടാംഘട്ട് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോസ്റ്റ ഓഫീസുകള്‍ തിങ്കള്‍ വൈകിട്ട് 6വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പോസ്റ്റ് മാസ്റ്റര്‍ ജനറല്‍.തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളി‍ല്‍ ശനിയാഴ്ച വൈകിട്ട് 6വരെ പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകളും ‚പോസ്റ്റര്‍ ബാലറ്റുകളും അയക്കുന്നതിനും സ്വീകരിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി വോട്ടെടുപ്പ് ദിവസങ്ങളിൽ കേരളത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയില്ല. ജീവനക്കാർക്ക് വോട്ട് ചെയ്യാൻ വൈകി വരാനോ, നേരത്തേ പോകാനോ അനുവദിക്കും. അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസം പ്രത്യേക സമയം അനുവദിച്ച് സൗകര്യം നൽകുമെന്ന് അധികൃതർ അറിയിച്ചു. 

വോട്ടെടുപ്പ് ദിവസങ്ങളിൽ‌ സംസ്ഥാന സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന 9നും 11നും അതത് ജില്ലകളിലെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് അവധി. 

വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലുള്ളവരും, എന്നാൽ അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലയിൽ ജോലി ചെയ്യുന്നവരുമായ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കും. കാഷ്വൽ ലീവ്, കമ്യൂട്ടഡ് ലീവ്, ആർജിതാവധി എന്നിവ ഒഴികെ സ്പാർക്കിൽ ലഭ്യമായ മറ്റേതെങ്കിലും തരം പ്രത്യേക അവധി തെരഞ്ഞെടുക്കാം. വോട്ടർ പട്ടികയിലെ പേരിന്റെ തെളിവ് ഹാജരാക്കണം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വേതനത്തോടെ അവധി നൽകണം. ഐടി കമ്പനികൾ, ഫാക്ടറികൾ, കടകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇത് കർശനമായി നടപ്പാക്കാൻ ലേബർ കമീഷണർക്ക് സർക്കാർ നിർദേശം നൽകി. താമസസ്ഥലവും ജോലിസ്ഥലവും വെവ്വേറെ ജില്ലയിലായിരിക്കുന്ന ദിവസക്കൂലി/കാഷ്വൽ തൊഴിലാളികളും ശമ്പളത്തോടെ അവധിക്ക് അർഹരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.