രാമനും ഹനുമാനും ദൈവങ്ങളല്ല എന്ന് പോസ്റ്റിട്ടതിന് ദളിത് ബാലനെ മര്‍ദ്ദിച്ച്, ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ച് ഹിന്ദുത്വ നേതാക്കള്‍. കർണാടകയിലെ ബിദറിലാണ് സംഭവം. 17 കാരനായ ദളിത് സ്‌കൂൾ വിദ്യാർത്ഥിയെയാണ് വലതുപക്ഷ സംഘടനാ പ്രവർത്തകർ മർദ്ദിച്ച് ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചത്.
ഇവർ ദൈവമല്ലെന്ന് കുറിപ്പോടെ ശ്രീരാമന്റെയും ഹനുമാന്റെയും ചിത്രങ്ങള്‍ക്കുതാഴെ കുട്ടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ കുട്ടിയെ മര്‍ദ്ദിച്ച് ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിൽ തിങ്കളാഴ്ച ബിദറിലെ ഹുമ്നാബാദ് സർക്കിൾ ഏരിയയിൽ നടന്ന മഹാഭിഷേക ചടങ്ങിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കാവി വസ്ത്രങ്ങള്‍ ധരിച്ച ആളുകള്‍ കുട്ടിക്കുനേരെ ആക്രോശിക്കുന്നത് പ്രതികള്‍തന്നെ പങ്കുവച്ച വീഡിയോയില്‍ കാണാം. പ്രതികൾ പങ്കുവെച്ച വീഡിയോ വൈറലായതോടെ ചൊവ്വാഴ്ച പോലീസ് കേസെടുത്തു.
English Summary: Posted ‘Raman is not God’: Hindutva leaders beat up Dalit boy and dragged him to temple
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.