23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്: കെ സുരേന്ദ്രനെതിരെ കാസര്‍കോട് ബിജെപി പ്രവര്‍ത്തകരുടെ പോസ്റ്റര്‍

Janayugom Webdesk
കാസർകോട്
October 21, 2022 8:34 pm

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കാസർകോട് നഗരത്തിലും കുമ്പളയിലും സീതാംഗോളിയിലും പരിസരപ്രദേശങ്ങളിലും പോസ്റ്റർ.
ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ സുരേന്ദ്രൻ സംരക്ഷിച്ചുവെന്ന് ആരോപിച്ചാണ് കുമ്പള സീതാംഗോളി, കറന്തക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.
കുമ്പള ടൗണില്‍ ബിജെപി സംഘടിപ്പിച്ച ദേശരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യാന്‍ സുരേന്ദ്രന്‍ കുമ്പളയില്‍ എത്തുന്നതിന് മുമ്പാണ് വിവിധ സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുന്‍കാലങ്ങളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് പോസ്റ്റര്‍ പ്രചരണമുണ്ടായത്.
“കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികൾക്ക് നീതി കിട്ടും വരെ പോരാടുക” എന്നാണ് പോസ്റ്ററിൽ പരാമർശിച്ചിരിക്കുന്നത്.
നേരത്തെയും സുരേന്ദ്രനെതിരെ ബിജെപിയിൽ കലാപം ഉണ്ടായിരുന്നു. കുമ്പള പഞ്ചായത്തിലെ ബിജെപി-സിപിഐ(എം) കൂട്ടുകെട്ടിനെതിരെ പ്രതിഷേധവുമായി ബിജെപിയിലെ ചില നേതാക്കൾ രംഗത്തുവന്നിരുന്നു. ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിട്ട് ഉപരോധിച്ചാണ് സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തുവന്നത്. സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, നേതാക്കളായ സുരേഷ്‌കുമാർ ഷെട്ടി, മണികണ്ഠ റൈ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. 

Eng­lish Sum­ma­ry: Poster of Kasaragod BJP work­ers against K Surendran

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.