24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024

സംസ്ഥാനത്തെ വൈദ്യുതോപയോഗം റെക്കോഡിലേക്ക്; പ്രതിദിന വൈദ്യുതോപഭോഗം 80 ദശലക്ഷം യൂണിറ്റ് പിന്നിട്ടു

എവിൻ പോൾ
തൊടുപുഴ
February 17, 2022 10:15 pm

സംസ്ഥാനത്ത് വൈദ്യുതോപയോഗം കുതിച്ചു കയറി. കഴിഞ്ഞ രണ്ട് ദിവസമായി വൈദ്യുതോപയോഗം 80 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. ഈ വർഷത്തെ റെക്കോഡ് ഉപയോഗമാണ് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ വരെ സംസ്ഥാനത്തെ ആകെ വൈദ്യുതോപഭോഗം 80. 6082 ദശലക്ഷം യൂണിറ്റാണ്. 88.417 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് ഇതുവരെയുള്ള റെക്കോർഡ് ഉപയോഗം. വേനൽ മഴയെത്താൻ വൈകുന്നതും പകൽ സമയത്തെ കടുത്ത ചൂടും ഗാർഹീക വ്യാപാര മേഖലകളിലെ ഉപയോഗത്തിന്റെ ഏറ്റകുറച്ചിലുകളും ഉപഭോഗം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. 

ഉപഭോക്താക്കളെ പ്രത്യേകിച്ച് ഗാർഹീക ഉപഭോക്താക്കളെ യഥാവിധം ബോധവൽക്കരിക്കുന്നതിൽ കെഎസ്ഇബിക്കും വീഴ്ച സംഭവിച്ചു. ഊർജ്ജ ക്ഷമതയില്ലാത്ത ശീതീകരണ യന്ത്രങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതോപയോഗം കുതിച്ചുയരാൻ ഒരു കാരണമാണ്. അന്തീക്ഷത്തിലെ ചൂട് ഉയർന്നു നിന്നാൽ ഉപയോഗത്തിൽ കഴിഞ്ഞ വർഷത്തെ സർവകാല റെക്കോഡ് ഭേദിക്കുമോയെന്നും കെഎസ്ഇബി ഉറ്റുനോക്കുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് പ്രതിദിന ഉപയോഗം 88.417 ദശലക്ഷം യൂണിറ്റ് പിന്നിട്ടത്.

ഇന്നലെ 24.8791 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ ആഭ്യന്തര ഉല്പാദനം. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് മാത്രം ഇന്നലെ 11.432 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. പുറമെ നിന്ന് 55.7291 ദശലക്ഷം യൂണിറ്റ് വൈദ്യുതി എത്തിക്കേണ്ടതായി വന്നു. 2997.638 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലമാണ് എല്ലാ അണക്കെട്ടുകളിലുമായി ശേഷിക്കുന്നത്. ഇത് ഏകദേശം 72 ശതമാനം വരും. ഇടുക്കി ഡാമിൽ 2381.3 അടിയാണ് ജലനിരപ്പ്. ഇത് ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 76 ശതമാനം വരും. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ എല്ലാ അണക്കെട്ടുകളിലുമായി 93.461 ദശലക്ഷം യൂണിറ്റിനുള്ള അധിക ജലമുള്ളത് മാത്രമാണ് കെഎസ്ഇബിക്ക് ഏക ആശ്വാസം.

Eng­lish Summary:power con­sump­tion in state is in record; Dai­ly pow­er con­sump­tion exceeds 80 mil­lion units
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.