24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024

സർവ്വകാല റെക്കോഡില്‍ വൈദ്യുതോപയോഗം

എവിൻ പോൾ
തൊടുപുഴ
April 27, 2022 8:50 pm

വൈകുന്നേരങ്ങളിലെ വേനൽ മഴയ്ക്കും കെഎസ്ഇബിയെ രക്ഷിക്കാനായില്ല, വൈദ്യുതോപയോഗത്തിൽ സർവ്വകാല റെക്കോഡ്. സംസ്ഥാനത്തെ വൈദ്യുതോപയോഗം ഇന്നലെ 90. 3794 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി. ആദ്യമായാണ് സംസ്ഥാനത്ത് വൈദ്യുതോപയോഗം 90 ദശലക്ഷം യൂണിറ്റ് പിന്നിടുന്നത്. ഈ മാസം 21ന് രേഖപ്പെടുത്തിയ 89.7465 ദശലക്ഷം യൂണിറ്റെന്ന നിലവിലെ റെക്കോർഡാണ് പഴങ്കഥയായത്. അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനയാണ് വൈദ്യുതോപയോഗം കുതിച്ചുയരാൻ കാരണമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി അധികൃതർ. ഗൃഹോപകരണങ്ങളുടെ ആധിക്യവും വർധിച്ച ഉപയോഗവും വീടുകളിലെ പ്രതിദിന വൈദ്യുതോപയോഗം കുത്തനെ ഉയർത്തിയതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് വൈദ്യുത ഉപയോഗം ഇനിയും ഉയരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

ഇന്ന് ആഭ്യന്തര ഉല്പാദനം 32.2586 ദശലക്ഷം യൂണിറ്റായി ഉയർത്തേണ്ടതായും വന്നു. ശേഷിച്ച 58.1208 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമെ നിന്ന് എത്തിച്ചതാണ്. ആഭ്യന്തര ഉല്പാദനത്തിൽ പകുതിയും ഇടുക്കി ജല വൈദ്യുതി പദ്ധതിയിൽ നിന്നുമാണ് ഉല്പാദിപ്പിച്ചത്. 15.535 ദശലക്ഷം യൂണിറ്റ് വൈദ്യുതി മൂലമറ്റത്ത് ഉല്പാദിപ്പിച്ചപ്പോൾ 5.315 ദശലക്ഷം യൂണിറ്റ് വൈദ്യുതി ശബരിഗിരി പദ്ധതിയിൽ നിന്നും കുറ്റ്യാടിയിൽ നിന്ന് 2.80 ദശലക്ഷം യൂണിറ്റും ഇടമലയാർ 1.3796, ഷോളയാർ 1.2008 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ഉല്പാദിപ്പിച്ചു.

സംസ്ഥാനത്ത് ഡാമുകളിലാകെയുള്ള ജലശേഖരം ഇന്നലെ 38 ശതമാനമായി താഴ്ന്നു. ആകെ 1572.918 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഡാമുകളിൽ അവശേഷിക്കുന്നത്. ഡാമുകളിലെ ആകെ ജലശേഖരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 30. 625 ദശലക്ഷം യൂണിറ്റ് കുറവാണ്. ഇടുക്കി ഡാമിൽ 41 ശതമാനവും പമ്പയിൽ 38, ഷോളയാർ 15, ഇടമലയാർ 37, കുണ്ടള 93, മാട്ടുപ്പെട്ടി 39, കുറ്റ്യാടി 51, ആനയിറങ്കൽ 12, പൊന്മുടി 47, നേര്യമംഗലം 60, ലോവർ പെരിയാർ 73 ശതമാനം എന്നിങ്ങനെയാണ് ശേഷിക്കുന്ന ജലശേഖരം.

 

ഗൃഹോപകരണങ്ങൾ സ്റ്റാർ റേറ്റിംഗ് ഉള്ളവയാകണം

വീടുകൾ കേന്ദ്രീകരിച്ച് വൈദ്യുതോപയോഗം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങളും ലഘുലേഖകളും നൽകി ഉപഭോക്താക്കളെ ബോധവാന്മാരാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്ന് വരുന്നതായി കെഎസ്ഇബി. എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്റുകൾ, ഫാൻ എന്നിവയുടെ ഉപയോഗം ചൂടുകാലമായതിനാൽ ഉയർന്നിട്ടുണ്ട്. വീടുകളിലെ വൈദ്യുത ഉപയോഗം കുത്തനെ ഉയരുന്നതിനാൽ ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ സ്റ്റാർ റേറ്റിംഗ് ഉള്ളവ തെരഞ്ഞെടുക്കണമെന്നും അധികൃതർ പറഞ്ഞു.

Eng­lish Summary:Power con­sump­tion on an all-time record
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.