3 February 2025, Monday
KSFE Galaxy Chits Banner 2

Related news

January 31, 2025
January 29, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 19, 2025
January 18, 2025
January 18, 2025
January 18, 2025

പി പി ദിവ്യ തെളിവുകൾ നശിപ്പിക്കും; കോടതി ഇടപെടണം

നവീൻബാബുവിന്റെ കുടുംബത്തിന്റെ ഹർജിയിൽ വിധി ഡിസംബർ 3ന് 
Janayugom Webdesk
കണ്ണൂര്‍
November 26, 2024 1:05 pm

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ തെളിവുകള്‍ നശിപ്പിക്കുമെന്ന് നവീൻബാബുവിന്റെ കുടുംബം കോടതിയിൽ. തെളിവുകൾ സംരക്ഷിക്കാൻ കോടതി ഇടപെടണം . വിശദമായി വാദം കേട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബർ 3ന് വിധി പറയും. മരിച്ചയാളെ അഴിമതിക്കാരനാക്കി മാറ്റുവാനാണ് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ ശ്രമിക്കുന്നതെന്ന് നവീൻബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയിൽ പറഞ്ഞു . 

കളക്ടറും പി പി ദിവ്യയും തമ്മിൽ ബന്ധമുണ്ട് . സി സി ടി വി ദൃശ്യങ്ങൾ മാത്രമാണ് പ്രാഥമിക തെളിവായി ഉള്ളത്. ഇത് നഷ്ട്ടപെട്ടാൽ കേസിനെ ഗുരുതരമായി ബാധിക്കുമെന്നും അഭിഭാഷക പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നവീൻ ബാബുവിന്റെ കുടുംബം ഹര്‍ജി നല്‍കിയത്. തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പി പി ദിവ്യ, ജില്ലാ കലക്ടര്‍, പ്രശാന്ത് എന്നിവരുടെ ഫോണ്‍ രേഖകള്‍ സംരക്ഷിക്കണമെന്നും ഇവരുടെ സ്വകാര്യഫോണിലെ വിളികളുടെ രേഖകള്‍ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.