22 January 2026, Thursday

Related news

January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025
December 22, 2025

പ്രഭാസിന്റെ ‘പ്രോജക്ട് കെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Janayugom Webdesk
മുംബൈ
July 19, 2023 6:11 pm

പ്രഭാസിന്റെ ആദിപുരുഷിന് തിയേറ്ററുകളില്‍ വേണ്ട വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ടീ സീരിന്റെ ബാനറില്‍ പ്രഭാസ് നായകനായി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. രാമായണത്തെ മുഴുവനായി മാറ്റിയെന്ന ആരോപണവും ദയനീയ വിഎഫ്എക്സുമാണ് പരാജയത്തിന് കാരണമായത്. 700 കോടി മുതല്‍ മുടക്കിയ ചിത്രം സാറ്റ്‌ലൈറ്റ് കളക്ഷൻ നേടിയിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ച പ്രഭാസ് ചിത്രത്തിലൊന്നായി മാറുകയായിരുന്നു. 

ഇപ്പോളിതാ വൈജയന്തി മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരിക്കുന്നത്. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധായകന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദീപികയുടെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ്
‘പ്രോജക്ട് കെ‘യെന്ന ചിത്രം. അമിതാബ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുകോൺ, ദിഷ പതാനി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്താണ് ചിത്രം നിർമിക്കുന്നത്. അതേസമയം 2024 ജനുവരി 12ന് ചിത്രം തീയേറ്ററുകളിലെത്തും.

Eng­lish Summary:Prabhas’ ‘Project K’ first look poster is out

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.