ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രഭാത് ബുക്ക് ഹൗസിന്റെ സ്റ്റാൾ മുൻമന്ത്രിയും സിപിഐ നേതാവും പ്രഭാത് ബുക്ക് ഹൗസ് ചെയർമാനുമായ സി ദിവാകരൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഷാർജ ഇന്ത്യൻ അസ്സോസ്സിയേഷൻ വൈസ് പ്രസിഡൻറ് വൈ എ റഹിം,ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാൻ പ്രസിഡൻറ് ജാസിം മുഹമ്മദ്,എൻടിവി ചെയർമാൻ മാത്തുക്കുട്ടി കാഡോൺ യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, ബുക്ക് ഫെസ്റ്റിവൽ പ്രഭാത് സ്റ്റാൾ ചെയർമാൻ സലീം, കൺവീനർ ജിബി ബേബി, യുവകലാസാഹിതി യുഎഇ നേതാക്കളായ പ്രദീഷ് ചിതറ,വിൽസൺ തോമസ്, രാജേഷ് എ ജി, നമിത സുബീർ, സുഭാഷ് ദാസ്, നസീർ ചന്ത്രാപ്പിന്നി ദിലീപ് വി പി, സുബീർ അരോൾ, ഷാജഹാൻ, അജി കണ്ണൂർ, നൗഷാദ് വനിതാ കലസാഹിതി ഭാരവാഹികളായ സ്മിത ജഗദീഷ്, സിബി ബൈജു സാംസ്കാരിക പ്രവർത്തകരായ ആയ പി ശിവപ്രസാദ്, റോയി നെല്ലിക്കോട് തുടങ്ങിയവർ സംബന്ധിച്ചു. ഏഴാം നമ്പർ ഹാളിൽ ZD‑7 ആണ് പ്രഭാതിന്റെ സ്റ്റാൾ. പരമ്പരാഗതമായി പ്രഭാതിൽ ലഭ്യമാകുന്ന റഷ്യൻ വിവർത്തന പുസ്തകങ്ങൾ കൂടാതെ ധാരാളം പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും ഇത്തവണ സ്റ്റാളിൽ ഉണ്ട് എന്ന് പ്രഭാത് ബുക്ക് സ്റ്റാളിന്റെ ചുമതല വഹിക്കുന്ന മുതിർന്ന യുവകലാസാഹിതി നേതാവ് ശ്രീലത അജിത്ത് അറിയിച്ചു.
ENGLISH SUMMARY: Prabhat Book House stall was inaugurated by C Divakaran
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.